sections
MORE

ലോക്ക് ഡൗണിനു ശേഷം ഉപഭോക്താക്കൾക്കു കൊടുക്കാം ആദ്യ പരിഗണന

HIGHLIGHTS
  • പുതിയ കളത്തിലേക്കു ചുവടുകൾ മാറ്റിപ്പിടിക്കണം
905516736
Shot of an unrecognizable delivery man receiving payment from a female customer for her takeaway
SHARE

കോവിഡ് ലോക്ക്ഡൗണിനു ശേഷം 'ദേ കാലം മാറി' എന്നു പറയേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വ്യക്തി ജീവിതത്തിന്റേയും തൊഴില്‍ ജീവിതത്തിന്റേയും അതിര്‍ത്തികളെല്ലാം പൊളിച്ചെഴുത്തിനു വിധേയമാക്കപ്പെടുന്നതാവും അതില്‍ പ്രധാനപ്പെട്ട ഒന്ന്. ഓരോ വ്യവസായവും തങ്ങളുടെ ബിസിനസ് പുതിയ കാലത്തിനൊത്തു മാറ്റിയെഴുതേണ്ടിയും വരും. മുഖാമുഖം കണ്ടുള്ള വില്‍പനകളും സൈറ്റില്‍ ചെന്നുള്ള സേവനവുമെല്ലാം ഡിജിറ്റല്‍, വിദൂര നിയന്ത്രിത സേവനങ്ങളാല്‍ പൂരിപ്പിക്കപ്പെടും. പൂര്‍ണമായൊരു പുനര്‍ പരിശീലനമാവും ഇതിന്റെയെല്ലാം ഭാഗമായി ആവശ്യമായി വരിക.

ബിസിനസ് തുടര്‍ച്ച എന്നതാവും കോവിഡിനു ശേഷമുള്ള കാലത്ത് വ്യക്തികളേയും ബിസിനസുകാരേയും സംരംഭകരേയും എന്തിനു സര്‍ക്കാരുകളേയും സമ്മര്‍ദ്ദത്തിലാക്കുന്ന ഏറ്റവും വലിയ ഘടകം. ഇതിനായി ഡിജിറ്റലായി പര്യാപ്തരാക്കുന്ന നീക്കങ്ങളും നടപടികളുമാണ് വേണ്ടിവരിക.

ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന

പ്രതിസന്ധിയുടേതായ ഈ ഘട്ടത്തില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ മാറിക്കൊണ്ടിരിക്കും. ഇതനുസരിച്ചുള്ള രീതികളാണ് സ്ഥാപനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ ബാന്റ് വിഡ്ത്ത് ഉപയോഗ രീതിയും മറ്റ് കണക്ടിവിറ്റി ആവശ്യങ്ങളും മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. ബാന്റ് വിഡ്ത്തിനും വോള്യത്തിനും ഒപ്പം തന്നെ പ്രധാന പരിഗണന നല്‍കുന്നവയാണ് സുരക്ഷയും ഉപയോഗിക്കാനുള്ള എളുപ്പവും. ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തും അനുസൃതമായ സംവിധാനങ്ങള്‍ ഒരുക്കിയും ഈ രണ്ട് ഘടകങ്ങളും സംയോജിപ്പിച്ചാണു മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.  മെച്ചപ്പെട്ട ഡാറ്റാ പദ്ധതികള്‍, മല്‍സരാധിഷ്ഠിത വിലയിലുള്ള ഓഡിയോ കോണ്‍ഫറന്‍സിങ് സേവനങ്ങള്‍, ഉപയോഗിക്കുന്നതിന് അനുസരിച്ചു പണം നല്‍കുന്ന സംയോജിത പദ്ധതികള്‍ ഇവയൊക്കെ മാറ്റങ്ങൾക്കുദാഹരണങ്ങളാണ്. സമൂഹത്തിനു മൊത്തത്തില്‍ ഗുണകരമായ രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തുന്നതിന് പിന്തുണയായി വേഗത്തില്‍ തീരുമാനമെടുക്കുകയും വേണം. അതിനു സഹായകരമായ വിവിധ ഡിജിറ്റല്‍ സംവിധാനങ്ങളും ഇപ്പോള്‍ ലഭ്യമാണ്.

ഗുണമേന്‍മയുള്ള സേവനങ്ങള്‍ നിലനിര്‍ത്തുക

ഗുണമേന്‍മയുള്ള സേവനങ്ങള്‍ തുടര്‍ച്ചയായി നിലനിര്‍ത്തുന്നത് കണക്ടിവിറ്റിയുടെ പ്രാധാന്യം കൂടുതല്‍ വര്‍ധിപ്പിക്കുന്നു. ഉപഭോക്താക്കളുടെ ഉപയോഗ രീതികളില്‍ മുന്‍പില്ലാതിരുന്ന മാറ്റങ്ങളാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. അതു നിറവേറ്റുന്ന ബിസിനസ് തുടര്‍ച്ചാപദ്ധതികളാണ് വിവിധ സംവിധാനങ്ങളിലൂടെ നടപ്പാക്കി വരുന്നത്.

എല്ലാ ബിസിനസിനെയും ശക്തിപ്പെടുത്തുക


വന്‍കിട ബിസിനസായാലും ചെറുകിട സംരംഭമായാലും അവയ്ക്കാവശ്യമായ കണക്ടിവിറ്റി സേവനങ്ങള്‍ ലഭ്യമാക്കുക എന്നതിന് ഇപ്പോള്‍ ഏറെ പ്രാധാന്യമാണുള്ളത്. പൊതു മേഖലയിലേയും ആഗോള കോര്‍പറേറ്റുകളിലേയും അടക്കമുള്ള ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമെല്ലാം പരസ്പരം ആശയ വിനിമയം നടത്താന്‍ സഹായകമായ പദ്ധതികൾ വേണം. ചെറുകിടക്കാരെ ഡിജിറ്റലി ശക്തരാക്കും വിധമുള്ള മൈക്രോ സോഫ്റ്റ് ഓഫിസ് 365, ജി-സ്യൂട്ട്, സംരംഭകര്‍ക്കായുള്ള ഇ മെയില്‍, എച്ച്ഡി വീഡിയോ കോണ്‍ഫറന്‍സിങ്, പണം നല്‍കി ഉപയോഗിക്കാവുന്ന ക്ലൗഡ് സ്‌റ്റോറേജ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

വോഡഫോണ്‍ ഐഡിയ ബിസിനസ് സര്‍വീസസ് ഡയറക്ടര്‍ ആണ് ലേഖകൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA