ADVERTISEMENT

നിക്ഷേപത്തെ അടിസ്ഥാനമാക്കി ചെറുകിട വ്യവസായങ്ങളെ വിവിധ തട്ടുകളായി തിരിച്ചിരുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുന്നു. നിലവില്‍ യൂണിറ്റ് തുടങ്ങാന്‍ വേണ്ടിവരുന്ന നിക്ഷേപത്തിന്റെ തോത് അനുസരിച്ചാണ് വ്യവസായങ്ങളെ സൂക്ഷ്മ, ചെറുകിട, ഇടത്തരം (എം എസ് എം ഇ) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്. ഇതിനെ വിറ്റുവരവ് കണക്കാക്കി വിഭജിക്കുന്ന രീതിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കുന്നത്്. കോവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് രാജ്യത്തെ 6.2 കോടി വരുന്ന ചെറുകിട വ്യവസായങ്ങളെയാണ്. ഈ മേഖലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനുള്ള ഉത്തജക പാക്കേജിന് മുന്നോടിയായിട്ടാണ് കേന്ദ്രം മാനദണ്ഡത്തില്‍ മാറ്റം വരുത്തുന്നത് എന്നാണ് സൂചന. നിലവിലെ മാനദണ്ഡമനുസരിച്ച് 25 ലക്ഷം രൂപ വരെ മുതല്‍മുടക്കുള്ള സംരംഭങ്ങളെ സൂക്ഷ്മ വ്യവസായങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. 25 ലക്ഷം മുതല്‍ അഞ്ച് കോടി രൂപ വരെയാണ് മുതല്‍മുടക്കെങ്കില്‍ ചെറുകിട വ്യവസായമെന്നും അഞ്ച് മുതല്‍ 10 വരെ കോടി ആണെങ്കില്‍ അത് ഇടത്തരം സംരംഭമെന്നും വിലയിരുത്തപ്പെടും. സേവന മേഖലയാണെങ്കില്‍ മുതല്‍മുടക്ക് 10 ലക്ഷം, 10 ലക്ഷം-രണ്ട് കോടി, രണ്ട്- അഞ്ച് കോടി എന്നിങ്ങനെയാണ് തരംതിരവ്.

ഇതിനെയാണ് വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ പരിഷ്കരിക്കുന്നത്. പരിഗണനയിലുള്ള മാനദണ്ഡമനുസരിച്ച് അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ളത് സൂക്ഷ്മ വ്യവസായമാകും. അഞ്ച് കോടി മുതല്‍ 75 കോടി വരെ ചെറുകിട സംരംഭവും 75 മുതല്‍ 250 കോടി രൂപ വരെ വിറ്റുവരവുള്ളത് ഇടത്തരം വ്യവസായവുമാകും.  നിക്ഷേപം അടിസ്ഥാനമാക്കി വിഭജിക്കുന്ന നിലവിലെ രീതിയില്‍ പല ആനുകൂല്യങ്ങളും അനര്‍ഹര്‍ക്ക് ലഭിക്കുന്നുവെന്നതും മാനദണ്ഡം പരിഷ്‌കരിക്കുന്നതിനുള്ള ഒരു കാരണമാണ്.

English Summery:MSME Sector is Revamping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com