ADVERTISEMENT

ലോക്ഡൗണിൽ നിന്നും ആളുകൾ പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ തുടങ്ങി. എങ്കിലും ഹാക്കര്‍മാരുടെയും സൈബര്‍ ക്രിമിനലുകളുടെയും നുഴഞ്ഞു കയറ്റം തുടരുകയാണ്. ബാങ്കുകള്‍, ആശുപത്രികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവരില്‍ നിന്നെന്ന വ്യാജേന കൊറോണ വൈറസുമായി ബന്ധപ്പെട്ട പല ഇ-മെയിലുകളും ലിങ്കുകളും ലഭിക്കുന്നവർ ഇപ്പോഴുമുണ്ട്. കുഴപ്പം പിടിച്ച ലിങ്കുകളിലും/വെബ്‌സൈറ്റുകളിലും ഇ-മെയിലുകളിലും ക്ലിക്ക് ചെയ്താൽ പണിയാകും. കെയര്‍ ഫണ്ട്, ഇന്‍ഷുറന്‍സ് ക്ലെയിം തുടങ്ങിയവയിലാണ് സൈബര്‍ കുറ്റവാളികള്‍ ആദ്യം കണ്ണുവയ്ക്കുന്നത്. സൈബര്‍ ക്രിമിനലുകളും ഹാക്കര്‍മാരും കുഴപ്പം പിടിച്ച ഇ-മെയിലുകള്‍ അയച്ചാണ് പലപ്പോഴും സിസ്റ്റങ്ങളെ തകര്‍ക്കുന്നത്. സൈബര്‍ ക്രിമിനലുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് നുഴഞ്ഞു കയറ്റ (ഫിഷിങ്) മെയിലുകള്‍. നിങ്ങളുടെ ഉപകരണങ്ങളും ഡാറ്റകളും ഹാക്ക് ചെയ്യാനുള്ള കുഴപ്പം പിടിച്ച ലിങ്കുകളാണിവ.

വ്യാജ ഇ-മെയിലുകള്‍ തിരിച്ചറിയാം

∙അയച്ച ആളുടെ ഇമെയില്‍ ഡിസ്‌പ്ലേ ചെയ്തിട്ടുളള പേരില്‍ നിന്നും വ്യത്യസ്തമാണോയെന്ന് പരിശോധിക്കുക- സംശയം തോന്നിയാല്‍ ഇമെയില്‍ വിലാസം പരിശോധിക്കുക. പെട്ടെന്ന് നടപടിയെടുക്കാന്‍ നിര്‍ബന്ധിക്കുന്ന എന്തെങ്കിലും എഴുതിയിട്ടുണ്ടാകാം.

∙ഇമെയിലില്‍ എന്തെങ്കിലും അറ്റാച്ച്‌മെന്റ് ഉണ്ടോയെന്നും പെട്ടെന്ന് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും മറ്റും നിര്‍ബന്ധിക്കുന്നുണ്ടോയെന്നും പരിശോധിക്കുക- ആളുകളെ കുടുക്കാന്‍ സാധാരണയായി സ്വീകരിക്കുന്ന മാര്‍ഗമാണിത്. ഇമെയിലില്‍ തന്നെ ഉള്ളടക്കം സൃഷ്ടിച്ച് ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കും.

∙അജ്ഞാതമായ യുആര്‍എല്ലുകള്‍ ഉള്‍പ്പെട്ടതാണോ ഇമെയില്‍ എന്ന് പരിശോധിക്കുക- ഹാക്കര്‍മാര്‍ ശരിയായ സൈറ്റുകളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ സൃഷ്ടിക്കും. ഒറിജനലുമായി തിരിച്ചറിയാനാകാത്ത വിധം സാമ്യം ഉണ്ടാകും ഡ്യൂപ്ലിക്കേറ്റിന്. യുആര്‍എല്‍ പരിശോധിച്ച് മാത്രം ക്ലിക്ക് ചെയ്യുക.

∙മെയിലിലെ ഭാഷയില്‍ നിറയെ കുഴപ്പങ്ങളാണോ എന്ന് പരിശോധിക്കുക- പ്രൊഫഷണല്‍ ഇമെയിലുകള്‍ക്ക് സാധാരണയായി പരിചയ സമ്പന്നരായ കണ്ടന്റ് എഴുത്തുകാരായിരിക്കും ഉള്ളടക്കം സൃഷ്ടിക്കുക. അതില്‍ വ്യാകരണ പിഴവുകള്‍ ഉണ്ടാകില്ല. അക്ഷരത്തെറ്റുകള്‍ കണ്ടാല്‍ അത് പരിചയ സമ്പന്നരല്ലാത്ത തട്ടിപ്പുകാരുടേതാണെന്ന് തിരിച്ചറിയുക.

∙വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക- സ്ഥാപനങ്ങൾ ഒരിക്കലും ഉപഭോക്താവിന്റെ വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഇമെയിലിലൂടെ ആവശ്യപ്പെടാറില്ല. ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളുടെ എന്നീ വിവരങ്ങള്‍ പ്രത്യേകിച്ചും.

∙സമയപരിധി ഉണ്ടോ എന്ന് പരിശോധിക്കുക- കാലാവധി കഴിഞ്ഞ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുന്നതു സംബന്ധിച്ച് ഇമെയിലിലൂടെ അറിയിക്കാന്‍ ഹാക്കര്‍ക്ക് സാധിക്കും. ഇടപാടുകളില്‍ സമയ പരിധിയോടെ ഇളവുകളും കാണിക്കും. ഇത്തരം ഇമെയിലുകള്‍ ഒഴിവാക്കുക.

ഇരയാകുന്നത് ഒഴിവാക്കാം

∙യഥാര്‍ത്ഥമായതാണോയെന്ന് അറിയാന്‍ ലിങ്കിന് മേലെ മൗസ് അനക്കുക. സംശയം തോന്നിയാല്‍ ക്ലിക്ക് ചെയ്യരുത്.
∙വ്യക്തിപരമായ വിവരങ്ങള്‍ ആരായുന്ന ഇമെയിലുകളോട് പ്രതികരിക്കരുത്.
∙പോളിസി പുതുക്കല്‍/പ്രീമിയം അടയ്ക്കല്‍ എന്നിവ ആവശ്യപ്പെടുന്ന സംശയകരമായ ഇമെയിലുകളെ സൂക്ഷിക്കുക.
∙ലോകാരോഗ്യ സംഘടന പോലുള്ള പ്രസ്ഥാനങ്ങളുടെ പേരിലുള്ള ഇമെയിലുകള്‍ ശ്രദ്ധിക്കുക. അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മാത്രം സന്ദര്‍ശിക്കുക.
∙ഇമെയിലിലൂടെയുള്ള മുന്നറിയിപ്പുകളും ഭീഷണിയും കണ്ട് പരിഭ്രാന്തരാകരുത്. ശ്രദ്ധയോടെ വായിച്ച് പ്രതികരിക്കുക.
∙ഓരോ സൈറ്റുകള്‍ക്കും വ്യത്യസ്ത പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുക.
∙പ്രത്യേക ഫയലുകളും ഡാറ്റകളും എന്‍ക്രിപ്റ്റ് ചെയ്യുക.
∙പോപ്-അപ്പുകള്‍ക്ക് വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുത്.
∙പ്രതീക്ഷിക്കാത്ത അറ്റാച്ച്‌മെന്റുകള്‍ തുറക്കരുത്.
∙പാച്ചുകളും ആന്റി വൈറസുകളും ഉപയോഗിച്ച് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുക.
സൈബര്‍ ആക്രമണം/തട്ടിപ്പ് ഒഴിവാക്കാന്‍ ഇത്തരം ഇമെയിലുകള്‍ അവബോധത്തോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യുക മാത്രമാണ് പോംവഴി.
എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ

English Summery: Beware about Cyber Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com