ADVERTISEMENT
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) നിർവചനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങളനുസരിച്ച് വായ്പ നടപടികൾ പരിഷ്കരിക്കാൻ വാണിജ്യ, സഹകരണ ബാങ്കുകൾക്കും ധനസ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് നിർദേശം നൽകി. പരിഷ്കരിച്ച നിർവചനം കഴിഞ്ഞ ഒന്നിനാണ്  പ്രാബല്യത്തിൽ വന്നത്.
നിർവചനം:
∙സൂക്ഷ്മം – യന്ത്രസാമഗ്രികൾക്കും മറ്റും 1 കോടി മുതൽമുടക്ക്, 5 കോടി വാർഷിക വിറ്റുവരവ്.
∙ചെറുകിട – 10 കോടിവരെ മുതൽമുടക്ക്, 50 കോടിവരെ വിറ്റുവരവ്.
∙ഇടത്തരം – 50 കോടിവരെ മുതൽമുടക്ക്, 250 കോടി വരെ വിറ്റുവരവ്.
മുതൽമുടക്കിലോ വിറ്റുവരവിലോ പരിധി കവിഞ്ഞാൽ സംരംഭത്തെ ഉയർന്ന ഗണത്തിലേക്കു മാറ്റും. പൊതുവായ ചരക്ക് സേവന നികുതി തിരിച്ചറിയൽ നമ്പരും (ജിഎസ്ടിഐഎൻ) പാനും ഉള്ള എല്ലാ യൂണിറ്റുകളെയും ഒരു സംരംഭമായാണ് കണക്കാക്കുക. യന്ത്രസാമഗ്രികൾക്കും മറ്റുമായുള്ള മുതൽമുടക്ക് മുൻവർഷത്തെ ആദായ നികുതി റിട്ടേണിന്റെ അടിസ്ഥാനത്തിലാവും കണക്കാക്കുക. പുതിയ സംരംഭമാണെങ്കിൽ, സംരംഭകൻ വ്യക്തമാക്കുന്ന മുതൽമുടക്കാണ് പരിഗണിക്കുക. പുതിയ സംരംഭകർക്ക് ആദ്യ നികുതി റിട്ടേൺ നൽകുന്നതുവരെയുള്ള ഈ ആനുകൂല്യത്തിന് യന്ത്രസാമഗ്രികളുടെ, ജിഎസ്ടി ഒഴിവാക്കിയുള്ള വില സംബന്ധിച്ച ഇൻവോയിസ് നൽകണം.
ചരക്കിന്റെയും സേവനങ്ങളുടെയും കയറ്റുമതിയിൽനിന്നുള്ള വരുമാനം ഒഴിവാക്കിയാണ് വിറ്റുവരവു കണക്കാക്കുന്നത്. ആദായ നികുതി, ജിഎസ്ടി രേഖകളുടെ അടിസ്ഥാനത്തിലാവും ഇത് തിട്ടപ്പെടുത്തുക. പാൻ ഇല്ലാത്ത സംരംഭങ്ങളുടെ വിറ്റുവരവു സംബന്ധിച്ച് സംരംഭകർ നൽകുന്ന കണക്ക് 2021 മാർച്ച് 31വരെ അനുവദിക്കും. തുടർന്ന്, പാൻ, ജിഎസ്ടിഐഎൻ എന്നിവ നിർബന്ധം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com