മുകേഷ് അംബാനി ലോകസമ്പന്നരില്‍ അഞ്ചാമന്‍, ഇന്ത്യക്കാര്‍ക്ക് എന്തു നേട്ടം

HIGHLIGHTS
  • നാലു മാസം കൊണ്ട് റിലയന്‍സ് നിക്ഷേപര്‍ക്ക് കിട്ടിയത് 150% നേട്ടം
mukesh-ambani-reliance
SHARE

81.6 ബില്യണ്‍ ഡോളറിന്റെ അഥവാ 13.94 ലക്ഷം കോടി രൂപയുടെ സമ്പത്തിനുടമയായി മുകേഷ് അംബാനി  എന്ന ഇന്ത്യക്കാരന്‍ ലോക സമ്പന്നരില്‍ അഞ്ചാമനായി സ്ഥാനം പിടിച്ചിരിക്കുന്നു.

ധിരുഭായ് അംബാനി യെന്ന പിതാവില്‍ നിന്നും കൈമാറികിട്ടിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയുടെ ഓഹരി വിലയില്‍ ഉണ്ടായ കുതിച്ചു ചാട്ടമാണ് മുകേഷിനെ ലോകത്തിന്റെ തന്നെ മുന്‍നിരയിലേക്ക് എത്തിച്ചത്. മുകേഷ് അംബാനിയുടേയും റിലയന്‍സിന്റേയും ഈ വന്‍ നേട്ടം കൊണ്ട് ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും നേട്ടം ഉണ്ടോ?

ഉണ്ട്. പക്ഷേ അത് റിലയന്‍സ് ഓഹരികള്‍ കൈവശമുള്ള നിക്ഷേപകര്‍ക്കു മാത്രം. ഈ ഓഹരിയുടെ കുതിപ്പില്‍ കഴിഞ്ഞ നാലു മാസം കൊണ്ട് നിക്ഷേപകര്‍ക്കു ലഭിച്ചത്  150%  ത്തോളം നേട്ടം. മാര്‍ച്ച് 23 ലെ 875 രൂപ നിലവാരത്തില്‍ നിക്ഷേപിച്ച് റിലയന്‍സ് ഓഹരി  റെക്കോര്‍ഡ് വില രേഖപ്പെടുത്തുന്ന സമയത്ത് വിറ്റഴിച്ചവര്‍ക്കാണ് ഈ നേട്ടം.  വില ഇനിയും വര്‍ധിച്ചാല്‍ ഇപ്പോഴും ഓഹരി കൈവശം വെയ്ക്കുന്നവരുടെ ആസ്തി അതനുസരിച്ച്  കൂടും.

എന്തുകൊണ്ട് ഓഹരി കുതിക്കുന്നു?

ഈ കൊറോണ കാലത്ത് ഏവരേയും അല്‍ഭുതപ്പെടുത്തുന്ന മുകേഷിന്റെ ഈ നേട്ടത്തിനു വഴി വെച്ചതാകട്ടെ  ജിയോയിലൂടെ റിലയന്‍സ്  ഡിജിറ്റല്‍ മേഖലയിലേക്ക് നടത്തിയ വൈവിധ്യവല്‍ക്കരണമാണ്. ജിയോയുടെ വന്‍സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഗൂഗിളും, ഫേയ്‌സ് ബുക്കും, ഇന്റലും അടക്കം ക്യൂ നിന്ന് റിലയന്‍സില്‍ നിക്ഷേപിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മുന്‍നിരയിലുള്ള വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് ഇക്കഴിഞ്ഞ മാസങ്ങളില്‍ വന്ന വിദേശ നിക്ഷേപം 1,52,055.45 കോടിരൂപ. അവകാശ ഓഹരിയിലൂടെ സമാഹരിച്ച 53,124. 20  കോടി രൂപ അടക്കം 205,179.65 കോടി രൂപയാണ് റിലയന്‍സ് ജിയോയിലേക്ക് സമാഹരിച്ചത്.

ആഗോള വമ്പനായ ആമസോണ്‍ റിലയന്‍സിന്റെ റീട്ടെയില്‍ വിഭാഗത്തില്‍ ഓഹരി പങ്കാളിത്തം എടുക്കുമെന്ന വാര്‍ത്തകളും ഓഹരിയുടെ കുതിപ്പിനു ആക്കം കൂട്ടുന്നുണ്ട്.

English Summery: Mukesh Ambani is 5th Richest Man in World

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA