ADVERTISEMENT

കോവിഡ് പശ്ചാത്തലത്തിൽ സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിൽ പരിധി വരെ കൈത്താങ്ങ് നൽകുന്നതാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വ്യവസായ ഭദ്രത പദ്ധതി.

വാടക ഇളവുകൾ

∙ കെഎസ്ഐഡിസി/കിൻഫ്ര പാർക്കുകളിൽ പുതുതായി അനുവദിക്കുന്ന സ്ഥലത്തിന് മുൻകൂർ അടയ്ക്കേണ്ട പ്രീമിയം കുറവു ചെയ്യുന്നു. 20% മാത്രം ഇപ്പോൾ അടച്ചാൽ മതി. ബാക്കി തുക അഞ്ചു വർഷങ്ങൾ കൊണ്ട് പലിശ ഇല്ലാതെ അടയ്ക്കാവുന്നതാണ്.

വായ്പാ ആനുകൂല്യങ്ങൾ

∙കെഎസ്ഐഡിസി വായ്പകൾക്കും മറ്റു പൊതുവായ്പകൾക്കും സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതാണ്.

കെഎസ്ഐഡിസി

∙ നിലവിലുള്ള സംരംഭകർക്ക് 30 ശതമാനം അധിക േടം ലോൺ ആയി അനുവദിക്കും. പരമാവധി രണ്ടു കോടി രൂപ വരെ എട്ടു ശതമാനം പലിശയ്ക്ക് ഇങ്ങനെ നൽകും. ഇതിനായി മുൻകൂർ ഫീസും പ്രോസസിങ് ഫീസും (ഒരു ലക്ഷം രൂപ വരെ) ഒഴിവാക്കും. അധിക സെക്യൂരിറ്റിയും ആവശ്യമില്ല. ആറു മാസത്തെ മോറട്ടോറിയം കഴിഞ്ഞ് 30 മാസം കൊണ്ട് തിരിച്ചടച്ചാൽ മതിയാകും.

∙ ഒരു വർഷത്തേക്ക് പിഴപ്പലിശ ഒഴിവാക്കി നൽകുന്നു. രണ്ടു ശതമാനം പിഴപ്പലിശ മാർച്ച് 1 മുതലാണ് ഒഴിവാക്കുക.

∙ നിലവിലുള്ള സംരംഭകർക്കു മുതലും പലിശയും തിരിച്ചടയ്ക്കുന്നതിനു മൂന്നു മാസത്തേക്കു മോറട്ടോറിയം അനുവദിച്ചു. 

∙ നിലവിലുള്ള സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിനും ൈവവിധ്യവൽക്കരണം നടത്തുന്നതിനും കൂടുതൽ വായ്പകൾ അനുവദിക്കും. 50 ലക്ഷം മുതൽ 500 ലക്ഷം രൂപ വരെ ഇങ്ങനെ അനുവദിക്കും. ഇതിനായി 1,000 കോടി രൂപ വകയിരുത്തി.

∙ കെഎസ്ഐഡിസി/കിൻഫ്ര പാർക്കുകളിലെ കോമൺ െഫസിലിറ്റി സെന്ററുകളിലെ വാടകയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ചു. പലിശ പൂർണമായും ഒഴിവാക്കും.

പൊതുവായ്പകൾ

∙ പുതിയ പ്രവർത്തന മൂലധന വായ്പ എടുക്കുന്ന വ്യവസായികൾക്ക് അവർ അടയ്ക്കേണ്ട വിഹിതത്തിന്റെ (മാർജിൻ) 50% സർക്കാർ ഗ്രാന്റ് അനുവദിക്കും. ഇത് പരമാവധി ഒരു ലക്ഷം രൂപ വരെയാണ്. 10% മാർജിൻ സംരംഭകർ എടുക്കേണ്ടതായി വരും.

∙ സംരംഭകർ എടുക്കുന്ന അധിക പ്രവർത്തന മൂലധന വായ്പയ്ക്ക് ആറു മാസത്തേക്ക് പലിശ സബ്സിഡി അനുവദിക്കും.  

∙ അതുപോലെ തന്നെ ടേം വായ്പയ്ക്ക് ആറു മാസത്തേക്ക് 6% പലിശ നിരക്കിലോ മൂന്നു മാസത്തേക്ക് 12% പലിശനിരക്കിലോ പലിശ സബ്സിഡിയും അനുവദിക്കും.

∙ കേന്ദ്ര സർക്കാർ/ആർബിഐ പ്രഖ്യാപിച്ച ഇഎസ്ഐ /ഇപിഎഫ് ആനുകൂല്യം, മോറട്ടോറിയം, നിഷ്ക്രിയ ആസ്തിയായി കണക്കാക്കുന്ന കാലാവധി 90 ദിവസത്തിൽനിന്ന് 180 ദിവസം ആക്കി ഉയർത്തി, 

സഹായപദ്ധതി ഉദാരമാക്കി

വ്യവസായ വകുപ്പ് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കി വരുന്ന സംരംഭ സഹായപദ്ധതി (ESS) കൂടുതൽ ഉദാരമാക്കുന്നതിനും സർക്കാർ തീരുമാനിച്ചു. 

∙ വനിതകൾ/എസ്‌സി, എസ്ടി വിഭാഗക്കാർ/യുവാക്കൾ എന്നിവർ നടത്തുന്ന സംരംഭങ്ങൾക്കു നൽകിവരുന്ന സബ്സിഡി നിരക്ക് 20 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി ഉയർത്തി.

∙ അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി മൂന്നു മാസം വരെ ദീർഘിപ്പിച്ചു. 

സാനിട്ടറി ഉൽപന്നങ്ങൾ, വ്യക്തി‌ശുചിത്വം ഉറപ്പാക്കുന്ന ഉപകരണങ്ങൾ, മെഡിക്കൽ/ഫാർമ ഉൽപന്നങ്ങൾ, ഉപകരണങ്ങൾ (െവന്റിലേറ്ററുകൾ, മാസ്കുകൾ (N-95)), സർജിക്കൽ ഗ്ലാസ്, രക്തബാഗുകൾ, ഓക്സിജൻ തുടങ്ങിയവ നിർമിക്കുന്ന സ്ഥാപനങ്ങളെ മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തി. ഈ സ്ഥാപനങ്ങൾക്ക് 10% അധിക നിക്ഷേപ സബ്സിഡി ലഭിക്കും.

സ്ഥിരനിക്ഷേപത്തെ അടിസ്ഥാനപ്പെടുത്തി 15 മുതൽ 40 ശതമാനം വരെ സബ്സിഡി നൽകുന്ന സർക്കാർ പദ്ധതിയാണ് ഇത്.

English Summery:Financial Aid from State Government to Small Industries

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com