ADVERTISEMENT

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയെ പിന്തുണക്കുന്നതിനും ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നൂതന സ്റ്റാര്‍ട്ടപ്പുകളെ തിരിച്ചറിയുന്നതിനായി ഫ്ളിപ്കാര്‍ട്ട് ലീപ് എന്‍ട്രികള്‍ ക്ഷണിക്കുന്നു.

പുതിയതും വരാനിരിക്കുന്നതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന സംരംഭങ്ങള്‍ക്ക് വ്യവസായ വിദഗ്ധര്‍ നയിക്കുന്ന 16 ആഴ്ചത്തെ വെര്‍ച്വല്‍ മെന്റര്‍ഷിപ്പ് പ്രോഗ്രാമും 25,000 ഡോളര്‍ ഇക്വിറ്റി ഫ്രീ ഗ്രാന്റും നല്‍കും. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച, വികസനം,  വെല്ലുവിളികള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്നതിനും സഹായിക്കുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ പ്രോഗ്രാമാണിത്. 

ഇതിനായി അപേക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുള്ളതായിരിക്കണം. പ്രോഗ്രാം പൂര്‍ത്തിയായതിനു ശേഷം നിക്ഷേപകര്‍, കോര്‍പ്പറേറ്റുകള്‍ എന്നിവര്‍ക്കു മുന്നില്‍ മികച്ച സ്റ്റാര്‍ട്ടപ്പ് മാതൃക അവതരിപ്പിക്കും. കൂടാതെ ഫ്ളിപ്കാര്‍ട്ടിന്റെ ധനസഹായത്തിനായി പരിഗണിക്കുകയുംചെയ്യും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇ-കൊമേഴ്‌സ് മേഖലയെ പരിവര്‍ത്തനം ചെയ്യാന്‍ സാധ്യതയുള്ള പരിഹാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏതൊരു സ്റ്റാര്‍ട്ടപ്പിനും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫ്‌ളിപ്കാര്‍ട്ട്‌ലീപ് ഡോട്ട്‌കോം സന്ദര്‍ശിക്കുക.

English Summary : Apply Now for Flipkart Lap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com