ADVERTISEMENT

ഓണം അടുത്തെത്തിയതോടെ കേരളത്തിലെ ഓൺലൈൻ വില്‍പനയില്‍ രണ്ടു മടങ്ങ് വര്‍ധനവ്. പരമ്പരാഗത വസ്ത്രങ്ങള്‍, ഫാഷന്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില്‍പനയിലാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വര്‍ധന. പരമ്പരാഗത കേരളാ കസവു സാരിയും മുണ്ടും ഏറ്റവും ജനപ്രിയമായവയില്‍ പെടുന്നുവെന്ന് സ്നാപ് ഡീൽ അറിയിച്ചു. ഇവയ്ക്കു കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വന്‍ വര്‍ധനവാണുണ്ടായത്. കുമ്മാട്ടികളി പ്രിന്റിങിനും കസവ് മാച്ചിങ് മാസ്‌ക്കിനും വന്‍ വില്‍പനയാണുള്ളത്. പരമ്പരാഗത കമ്മല്‍, ബെല്‍റ്റ്, ആങ്ക്‌ലെറ്റുകള്‍ തുടങ്ങിയവയും ആകര്‍ഷണമായവയില്‍ പെടുന്നു. 

ഓണാഘോഷം വീടുകളില്‍ പരിമിതപ്പെടുത്തണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിനു ശേഷം  അലങ്കാര വസ്തുക്കളുടെ ആവശ്യത്തിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പൂക്കള ഡിസൈന്‍ പുസ്തകങ്ങള്‍, ഓണസദ്യയ്ക്കായുള്ള പാത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഉപ്പേരി, ശര്‍ക്കര തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും കൂടുതലായി വില്‍ക്കപ്പെടുന്നവയില്‍ ഉള്‍പ്പെടുന്നു.

English Summary: Onam Sale increasing in Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com