ADVERTISEMENT

ഇപ്പോഴും നെൽവയലുകൾക്കു രൂപമാറ്റം വരുത്താതെ കൃഷിയിടം സംരക്ഷിക്കുകയും കൃഷിക്കായി തയാറെടുക്കുകയും ചെയ്യുന്ന നെൽവയൽ ഉടമകൾക്ക് ഹെക്ടറിന് പ്രതിവർഷം 2,000 രൂപ നിരക്കിൽ റോയൽറ്റി ലഭിക്കും.

നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകൾക്കാണു റോയൽറ്റി ലഭിക്കുക. വയലുകളിൽ ഇടവിളയുടെ  ഭാഗമായി പയറുവർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും ഇതിനു അർഹതയുണ്ട്. വയലുകൾ തരിശായി ഇട്ടിരിക്കുന്നവർ ഈ ഭൂമി നെൽകൃഷിക്കായി സ്വന്തമായോ മറ്റു കർഷക ഏജൻസികൾ മുഖേനയോ ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പു നൽകിയാലും സഹായം അനുവദിക്കും. എന്നാൽ പ്രസ്തുത ഭൂമി തുടർന്നും മൂന്നു വർഷം തുടർച്ചയായി തരിശായി കിടന്നാൽ പിന്നീട് റോയൽറ്റി ഉണ്ടായിരിക്കുന്നതല്ല. കൃഷി തുടങ്ങിയശേഷം പിന്നീട് അപേക്ഷിക്കാം.

റോയൽറ്റിക്കുള്ള അപേക്ഷ www.aims.kerala.gov.in എന്ന പോർട്ടൽ വഴി സമർപ്പിക്കണം. വ്യക്തിഗത ലോഗിൻ വഴിയോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം.

English Summary : Royalty for Paddy Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com