ADVERTISEMENT

റബറിൽ ഇനി അവധിവ്യാപാരവും. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന് (എം സി എക്‌സ്) പ്രകൃതിദത്ത റബറിന്റെ  അവധി വ്യാപാരത്തിന്  സെബിയുടെ അനുമതി ലഭിച്ചു.ഉടനെ എം സി എക്‌സില്‍ റബറിന്റെ അവധി വ്യാപാരം ആരംഭിക്കുമെന്ന് എം സി എക്‌സ് അധികൃതര്‍  അറിയിച്ചു. ഉൽപ്പാദനത്തിലും ഇറക്കുമതിയിലുമെല്ലാം പ്രകൃതിദത്ത റബറിന് ഇന്ത്യയില്‍ വലിയ വിപണി ഉണ്ട്. റബ്ബര്‍ അവധി വ്യാപാരം ആരംഭിക്കുന്നത് റബര്‍ കര്‍ഷകര്‍, വ്യാപാരികള്‍, കയറ്റുമതിക്കാര്‍. ഇറക്കുമതിക്കാര്‍, ടയര്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക്  ഗുണകരമാകുമെന്ന് എം സി എക്‌സ് അധികൃതര്‍ പറഞ്ഞു. അവധി വ്യാപാരം ആരംഭിക്കുമ്പോള്‍ 100 കിലോഗ്രാം വീതമുള്ള റബറിന്റെ ലോട്ടുകള്‍ക്കായിരിക്കും വില നിശ്ചയിക്കുക. പാലക്കാടാണ് ഡെലിവറി കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്.

English Summary : MCX will Start Rubber Future Trading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com