മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സും എക്‌സൈഡ് ലൈഫും കൈകോര്‍ക്കുന്നു

Muthoottu
SHARE

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് എക്സൈഡ് ലൈഫുമായി ചേർന്ന് ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. എല്ലാവിധ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തി മുത്തൂറ്റ് മിനിയെ ഈ രംഗത്തെ മുൻ നിരക്കാരാക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. ഇനി മുതല്‍ മുത്തൂറ്റ് ശാഖകളില്‍ നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ്  സേവനങ്ങള്‍ക്ക് പുറമെയാണിത്.

രാജ്യത്തുടനീളം 806 ശാഖകളും, മുപ്പത് ലക്ഷത്തിലധികം ഉപഭോക്താക്കളും നടപ്പ് സാമ്പത്തിക വര്‍ഷം ആയിരം കോടി രൂപയുടെ വളര്‍ച്ചാ ലക്ഷ്യവുമായാണ് മുന്നേറുന്നതെന്ന് അദ്ദേഹമറിയിച്ചു. മുത്തൂറ്റ് മിനിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍  ചെയര്‍പേഴ്സണ്‍ നിസ്സി മാത്യു, ചീഫ് ഓപ്പറേറ്റിംഗ ഓഫീസര്‍ പി.ഇ. മത്തായി, എക്സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി നാഷണല്‍ ഹെഡ് അനന്തപത്മനാഭന്‍, നാഷണല്‍ ട്രെയ്നിംഗ് ഹെഡ് ബിജോയ് ദേവ്, പി. ജയദേവന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

English Summary: Muthoott Mini Join Hands with Exide Life Insurance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA