ADVERTISEMENT

ഇന്ന് ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആരോഗ്യമേഖലയ്ക്കുളള വിഹിതത്തില്‍ ഇന്ത്യന്‍ ബജറ്റ് മികച്ച വര്‍ദ്ധനയാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യത്തിനും ക്ഷേമത്തിനുമായി മൊത്തം ബജറ്റ് വിഹിതം 137 ശതമാനം വര്‍ദ്ധിപ്പിച്ച് 2,23,846 കോടിയാക്കിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

ആത്മനിര്‍ഭര്‍ ഭാരത്

രോഗചികിത്സയെക്കാള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രോത്സാഹജനകമാണ്. ധന മന്ത്രി എടുത്തുപറഞ്ഞതുപോലെ, ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും രാഷ്ട്രത്തിന്റെ സങ്കല്‍പത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന സ്തംഭങ്ങളിലൊന്നാണ് - ആത്മനിര്‍ഭര്‍ ഭാരത്.

ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെ ലഭ്യത, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നതിനും ബജറ്റ് മുന്‍ഗണന നല്‍കിയിട്ടുണ്ട്. മഹാമാരിയുടെ സാന്നിധ്യം ലഭ്യമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങളില്‍ കടുത്ത ഭാരമേല്‍പ്പിച്ചിട്ടുണ്ട്, ഈ സാഹചര്യത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ ഈ നീക്കം വളരെയധികം സഹായകമാകും.

വണ്‍ പേഴ്‌സണ്‍ കമ്പനി

ഇന്ത്യയില്‍ വണ്‍ പേഴ്‌സണ്‍ കമ്പനി ആരംഭിക്കാന്‍ അവസരം നല്‍കിയതും, എന്‍ആര്‍ഐകളുടെ ഫോറിന്‍ റിട്ടയര്‍മെന്റ് ഫണ്ടുകളില്‍ ഇരട്ട നികുതി ഒഴിവാക്കുന്നതുമടക്കമുളള, രണ്ട് മികച്ച നീക്കങ്ങള്‍ പ്രവാസികള്‍ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സഹായകമാകുന്നതാണ് വണ്‍ പേഴ്‌സണ്‍ കമ്പനി തുടങ്ങുവാനുളള സൗകര്യം. ഇതിലൂടെ അവര്‍ക്ക് പുതിയ സംരംഭം ആരംഭിക്കാനും ഉപജീവനമാര്‍ഗം നേടാനും കഴിയുന്നതിനൊപ്പം ഇന്ത്യയുടെ വളര്‍ച്ചയെയും അത് ശക്തിപ്പെടുത്തും.

കോവിഡ് 19 മരണനിരക്കും ആക്റ്റീവ് കേസ് റേറ്റും ലോകത്തിലെ ഏറ്റവും താഴ്ന്ന രാജ്യങ്ങളിലൊന്നായി നിലനിര്‍ത്തുന്നതും, പല രാജ്യങ്ങളിലേക്കും വാക്‌സിനുകള്‍ നല്‍കാന്‍ സാധിക്കുന്നതും ഇന്ത്യയുടെ മികവായി കാണേണ്ടതാണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ ജനങ്ങള്‍ക്ക് എത്രയും വേഗം ലഭ്യമാക്കിയിരിക്കുന്നതിനാല്‍, ഭാവിയില്‍ മഹാമാരിക്കപ്പുറത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാന്‍  രാജ്യത്തെ അത് സന്നദ്ധമാക്കും.

ലേഖകൻ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമാണ്

English Summary: Budget Impact on Health and NRI Issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com