സ്വര്‍ണ്ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിങ്‌ ജൂണ്‍ 15 വരെ നീട്ടി

HIGHLIGHTS
  • സമയപരിധി ജൂണ്‍ 15 ലേക്കാണ്‌ നീട്ടിയത്‌
Gold-Chains
SHARE

കൊവിഡ്‌ രണ്ടാം തരംഗം കണക്കിലെടുത്ത്‌ സ്വര്‍ണ്ണാഭരണങ്ങളുടെ ഹാള്‍ മാര്‍ക്കിങ്‌ നടപ്പിലാക്കാന്‍ രണ്ടാഴ്‌ച കൂടി സമയം അനുവദിച്ചു. ഹാള്‍ മാര്‍ക്കിങ്‌ നടപ്പിലാക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 15ലേക്കാണ്‌ നീട്ടിയത്‌. നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി ജൂണ്‍ 1 ന്‌ അവസാനിക്കാന്‍ ഇരിക്കെയാണ്‌ പുതിയ തീരുമാനം.

സ്വര്‍ണ്ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പു വരുത്തുന്നതിന്‌ വേണ്ടിയുള്ള ഗുണമേന്മ മുദ്രയായ ഹാള്‍മാര്‍ക്കിങ്‌ ഈ വര്‍ഷം ജനുവരി 15 മുതല്‍നിര്‍ബന്ധമാക്കുമെന്നാണ്‌ സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നത്‌. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജുവലറികള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ ജൂണ്‍ 1 വരെ സമയം നീട്ടി നല്‍കിയത്‌. നിലവിലിത്‌ ജൂണ്‍ 15 വരെ നീട്ടി നല്‍കിയിരിക്കുകയാണ്‌ ഉപഭോക്തൃകാര്യ മന്ത്രി പീയൂഷ്‌ ഗോയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം..

ഹാള്‍മാര്‍ക്കിങ്‌ നിര്‍ബന്ധമാക്കുന്നതോടെ ജൂണ്‍ 15 മുതല്‍ 14,18,22 കാരറ്റിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമാണ്‌ ജുവലറികളെ വില്‍ക്കാന്‍ അനുവദിക്കുക.

English Summary : Gold Hallmarking Date Extended to June 15

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA