ADVERTISEMENT

വിനോദസഞ്ചാര മേഖലയ്ക്കുണ്ടായ തകർച്ചയെ മറികടക്കാൻ ഉതകുന്നതാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനമെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്. സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ നിർണായകമായ വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രഖ്യാപിച്ച നടപടികൾ പ്രശംസനീയമാണ്. മേഖലയ്ക്ക് ലഭ്യമാക്കിയ കുറഞ്ഞ പലിശനിരക്ക് വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ബിസിനസുകൾക്ക് ഊർജമേകുമെന്നും അദ്ദേഹം പറഞ്ഞു. 

നിലവിലുള്ളതും പുതിയതുമായ ഓഹരിയുടമകൾക്ക് മൂല്യവർധനവിനും സർക്കാർ ശ്രമങ്ങൾക്കൊപ്പം കൂടുതൽ കരുത്തോടെ പ്രവർത്തിക്കാനും പ്രോത്സാഹനം നൽകുന്നതാണ് നടപടി. സാധാരണ യാത്രാരീതികൾക്കുമപ്പുറം പരസ്പര ബന്ധിതമായ വിനോദകേന്ദ്രങ്ങളുടെ വികസനത്തിനും പുതുവഴികളിലൂടെ മികച്ച സാമ്പത്തിക ഉന്നമനത്തിനും ഇതു കാരണമാവും. 

സംസ്ഥാനത്തിന്റെ ചരിത്രവുമായി ഇഴചേർന്നുനിൽക്കുന്നതാണ് കലയും സംസ്കൃതിയും. ഈ ആശയത്തിലൂന്നി വിനോദമേഖലയിൽ നടത്തുന്ന ഏത് നിക്ഷേപവും രാജ്യാന്തര സന്ദർശകരെയും ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളെയും ഇവിടേക്കു ദീർഘകാലാടിസ്ഥാനത്തിൽ ആകർഷിക്കാനും വഴിവെക്കുമെന്നും അദീബ് പറയുന്നു.

English Summary: Kerala Budget Creates Positive Mood in Tourism Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com