ADVERTISEMENT

ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കിയതോടെ സ്വര്‍ണകടകളും ഉപഭോക്താക്കള്‍ക്കായി ചില പരിഷ്‌കാരങ്ങള്‍ വരുത്തേണ്ടതുണ്ട്. ബി ഐ എസ് റജിസ്‌ട്രേഷനുള്ള സ്ഥാപനമാണെന്ന് ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാകുന്ന വിധത്തിലുള്ള ഡിസ്‌പ്ലേയാണ് ഇതില്‍ പ്രധാനം.

ലോഗോ കവാടത്തില്‍

ബി ഐ എസ് ചട്ടമനുസരിച്ച്  ഉപഭോക്താക്കള്‍ക്ക്് കാണാവുന്ന വിധത്തില്‍ കടകളുടെ ലൈസന്‍സ് പ്രദര്‍ശിപ്പിച്ചിരിക്കണം. ബി ഐ എസ് ലോഗോ വളരെ വ്യക്തതയോടെ കവാടത്തില്‍ ഉണ്ടാവുകയും വേണം. സര്‍ട്ടിഫിക്കറ്റുകളും വ്യക്തമാക്കിയിരിക്കണം.

ഷോറൂമിനുള്ളിൽ

പുറത്ത് മാത്രമല്ല കടയുടെ അകത്തും ഇക്കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനം ഉപഭോക്താക്കള്‍ക്കായി എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡിസ്പ്ലേ ബോര്‍ഡാണ്. ഇതില്‍ ബി ഐ എസ് ലൈസന്‍സ് നമ്പര്‍ കാണിച്ചിരിക്കണം. ആഭരണങ്ങളിലെ ലോഹാംശങ്ങള്‍ (ഇന്‍ഗ്രീഡിയന്‍സ)് എന്തൊക്കെയാണെന്ന് വ്യക്തമാക്കണം. കൂടാതെ കാഴ്ച വ്യക്തമാക്കുന്നതിനായി മാഗ്‌നിഫൈയിംഗ് ലെന്‍സ് ലഭ്യമാക്കണം. ബി ഐ എസ് മുദ്ര കൃത്യതയോടെ ഉപഭോക്താവ് വായിക്കുന്നു എന്നുറപ്പു വരുത്താനാണ് ഇത്. ഡിസ്പ്ലേ ബോര്‍ഡില്‍ ഇത് പരാമര്‍ശിക്കണം. ബി ഐ എസ് മുദ്രണം നടത്തുന്ന ഓഫീസുകളുടെ അഡ്രസ് അടക്കമുള്ള വിവരം ബോര്‍ഡില്‍ സ്‌ക്രോള്‍ ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. ബി ഐ എസ് പരിശോധനയ്ക്കുള്ള ചാര്‍ജുകളും ഇവിടെ  പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകണം. സംസ്ഥാനത്ത് ഇപ്പോള്‍ 80 ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളുണ്ട്.

റജിസ്ട്രേഷനെടുക്കാം

സംസ്ഥാനത്തെ 50 ശതമാനം സ്വര്‍ണക്കടകൾക്കും റജിസ്ട്രേഷന്‍ ഇല്ലെന്നുള്ളതാണ് നിലവിലെ പ്രശ്നം. എന്നാല്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയതോടെ കൊച്ചിയിലെ ബി ഐ എസ് ഓഫീസില്‍ റജിസ്ട്രേഷന്‍ എടുക്കാനെത്തുന്ന കടക്കാരുടെ എണ്ണം കൂടുന്നുണ്ട്. 40 ലക്ഷം വിറ്റുവരവ് ഇല്ലെന്നാണ് പലരും പറയുന്നത്. അങ്ങനെയുള്ളവര്‍ക്കും റജിസ്ട്രേഷന്‍ എടുക്കാം. നികുതി നല്‍കേണ്ടതില്ല.

English Summary : Jewelleies should keep these Facilities inside the Shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com