ADVERTISEMENT

ഇന്ന് സ്വന്തമായി യുട്യൂബ് ചാനൽ ഇല്ലാത്ത ആരെങ്കിലുമുണ്ടോന്ന് ചോദിച്ചാൽ അതിൽ ഒട്ടും അതിശയോക്തി കാണില്ല. വരുമാനത്തിന് ഏറ്റവും എളുപ്പമുള്ള മാർഗം എന്ന നിലയ്ക്കാണ് പലരും യുട്യൂബ് ചാനലുകളെ സമീപിക്കുന്നത്. ലക്ഷങ്ങൾ പ്രതിമാസ വരുമാനം നേടുന്ന വ്ലോഗർമാർ മുതൽ പാചക വീഡിയോകൾ, സൗന്ദര്യ വർധക ടിപ്‌സുകൾ എന്നിവയൊക്കെ പങ്കുവച്ച് വരുമാനം നേടുന്ന വീട്ടമ്മമാർ വരെ തങ്ങളുടെ യൂട്യൂബ് വിജയകഥ പറയുമ്പോൾ എന്നാലൊരു കൈ യൂട്യൂബിൽ നോക്കിക്കളയാം എന്ന് ചിന്തിക്കുന്നവർ ധാരാളമാണ്. എന്നാൽ ഇത്തരത്തിൽ ചിന്തിക്കുന്നവർ ഒന്നറിഞ്ഞിരിക്കണം യൂട്യൂബ് വരുമാനമെന്നത് ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പളം പോലെ ഒന്നല്ല. ചാനൽ വളർത്തുന്നതിനും സബ്സ്ക്രൈബർമാരുടെ എണ്ണം കൂട്ടുന്നതിനുമായി മികച്ച കണ്ടന്റുകൾ വേണം. അത്തരം കണ്ടന്റുകളാണ് ഈ മേഖലയിൽ നിങ്ങളുടെ നിക്ഷേപം. യൂട്യൂബിൽ നിന്നും വരുമാനം ലഭിക്കണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അടിസ്ഥാന പോളിസികൾ 

യൂട്യൂബ് വരുമാനത്തിന്റെ ആദ്യപടി നിങ്ങളുടെ ചാനല്‍ 12 മാസത്തിനിടയില്‍ 4,000 മണിക്കൂറെങ്കിലും പൊതുജനങ്ങള്‍ കണ്ടിരിക്കണം എന്നതാണ്.ഇതോടൊപ്പം നിങ്ങളുടെ ചാനലിന് 1000 സബ്‌സ്‌ക്രൈബര്‍മാരെങ്കിലും വേണം. ഇത്രയുമായാൽ നിങ്ങൾക്ക് ഒരു ആഡ്‌സെന്‍സ് (AdSense) അക്കൗണ്ട് ആവശ്യമായി വരും. ഇതെല്ലാം സജ്ജമാണെങ്കിൽ യുട്യൂബ് പാർട്ട്ണർഷിപ് പ്രോഗ്രാം(വൈപിപി)ന് അപേക്ഷിക്കാം. പുതിയ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതു നിർത്തിയാല്‍ വൈപിപിയില്‍ നിന്നു പുറത്താകും. അതിനാൽ ഒരു സ്ഥാപനം നടത്തുന്ന അതെ ഉത്തരവാദിത്വത്തോടെ വേണം യൂട്യൂബ്  ചാനൽ നടത്തുവാൻ.

വൈപിപി നേടുമ്പോൾ ശ്രദ്ധിക്കുക

വൈപിപി എന്നത് വരുമാനത്തിനുള്ള അടിത്തറയാണ്. നിങ്ങളുടെ ചാനൽ യൂട്യൂബിന്റെ അടിസ്ഥാന പോളിസികൾ പാലിച്ചതിനാലാണ് വരുമാനത്തിന്റെ ഭാഗമായ വൈപിപി  ലഭിക്കുന്നത്.വൈപിപി ലഭിച്ചാൽ ചാനലിൽ നിന്നും കാഴ്ചയുടെ എണ്ണത്തിന് അനുസൃതമായി വരുമാനം ലഭിക്കും. പുതിയ വിഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതു നിർത്തിയാല്‍ വൈപിപിയില്‍ നിന്നു പുറത്താകും. അതായത് സ്ഥിരം പുതിയ കണ്ടന്റുകൾ ആവശ്യമെന്ന് ചുരുക്കം. ആറുമാസത്തിലേറെ പുതിയ വിഡിയോ കമ്യൂണിറ്റി ടാബിലേക്ക് പോസ്റ്റു ചെയ്യാതിരുന്നാല്‍ വൈപിപിയില്‍ നിന്നു യൂട്യൂബ് പുറത്താക്കും.

youtube1

സ്ഥിരമായി വീഡിയോകൾ ചെയ്യുക

യൂട്യൂബ് വരുമാനം ലഭിക്കണമെങ്കിൽ നിശ്ചിത വാച്ച് അവേഴ്സ്, സബ്‌സ്‌ക്രബർമാർ എന്നിവ അനിവാര്യമാണ്. വല്ലപ്പോഴും വീഡിയോ ചെയ്ത ശേഷം വരുമാനം പ്രതീക്ഷിച്ചിരിക്കുന്നതിൽ കാര്യമില്ല. കണ്ടന്റ് ഈസ് ദി കിംഗ് എന്ന ഫോർമുലയാണ് ഇവിടെ പ്രവർത്തികമാക്കേണ്ടത്. സ്ഥിരമായി, ഗുണമേന്മയുള്ള വിഡിയോ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുക എന്നതാണ് പ്രധാനം. ഏതെങ്കിലും ഒരു വീഡിയോ വൈറലായി എന്ന് കരുതി ശാശ്വത വരുമാനം ലഭിക്കണം എന്നില്ല.

പോളിസികൾ പാലിക്കാതിരിക്കരുത്

എല്ലാവരും ചാനൽ തുടങ്ങുന്നു അതിനാൽ ഞാനും തുടങ്ങുന്നു എന്ന രീതി നല്ലതല്ല. ചാനൽ തുടങ്ങും മുൻപ് അതുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും അറിഞ്ഞിരിക്കണം. യൂട്യൂബിലെ എല്ലാ മോണിട്ടൈസേഷന്‍ പോളിസികളും ഫോളോ ചെയ്യുക എന്നത് പ്രധാനമാണ്. യൂട്യൂബ് നിർദേശിക്കുന്ന എല്ലാ നയങ്ങളും പിന്തുടരണം. കോപ്പിറൈറ്റ് ഉള്ള കണ്ടന്റുകൾ ഉപയോഗിക്കുക, അത്തരം മ്യൂസിക് ഉപയോഗിക്കുക എന്നിങ്ങനെയുള്ള നടപടികളിലൂടെ വരുമാനത്തിനുള്ള അർഹത നിങ്ങൾക്ക് നഷ്ടമാകും.  നിങ്ങളുടെ ചാനലില്‍ ആക്ടീവ് കമ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് ലംഘനം സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക എന്നത് പ്രധാനമാണ്.

English Summary : Tips for Money Making from Youtube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com