ADVERTISEMENT

കൈനിറയെ കാശ് കിട്ടുന്ന ജോലിയും എന്നാൽ ഷോപ്പിങിനായി പുറത്ത് പോകാൻ സമയവുമില്ലാതിരിക്കുന്ന പല പുതുതലമുറക്കാരുടെയും ഹോബിയാണ് ഓൺലൈനിൽ സാധനങ്ങൾ വാങ്ങുക എന്നത്. അത്തരക്കാർക്ക് സാധനങ്ങളുടെ പടമയച്ചുകൊടുത്ത് ഒരു മണിക്കൂറിലേക്ക് ഓഫർ വിലയുമുണ്ട് എന്ന് പറഞ്ഞാൽ പെട്ടെന്ന് തന്നെ സാധനങ്ങൾ ചിലവായികിട്ടിക്കോളും. അല്ലെങ്കിൽ വസ്ത്രങ്ങളും വാച്ചുകളും ചെരുപ്പുകളും ബാഗുകളുമെല്ലാം ആമസോണോ ഫ്ലിപ്‌കാർട്ടോ വിൽക്കുന്നതിനേക്കാൾ വില കുറച്ചു ആളുകൾക്കിടയിൽ വാട്സാപ്പ്, ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയയിലൂടെ ഓൺലൈൻ ആയി അവതരിപ്പിച്ചാലും ചൂടപ്പം പോലെ വിറ്റുപോകും. ഒരു വിൽപ്പനക്കാരന്റെ കൈയിൽ നിന്ന് വാങ്ങി നമ്മുടെ ലാഭവുമെടുത്ത് മറ്റുള്ളവർക്ക് വിൽക്കുന്നതിനെയാണ് റീസെയിൽ എന്ന് പറയുന്നത്. അങ്ങനെ റീസെയിൽ നടത്താവുന്ന  വെബ്സൈറ്റുകളെ  പരിചയപ്പെടാം. 

മീഷോ (MEESHO)

ഇതിൽനിന്നും  വസ്ത്രങ്ങളും ആഭരണങ്ങളും ബാഗുകളും ചെരുപ്പുകളുമെല്ലാം വാങ്ങാനും വിൽക്കാനും സാധിക്കും. ഇതിൽ വിൽക്കുന്നതിന് ഇപ്പോൾ കമ്മീഷൻ ഒന്നും ഈടാക്കുന്നില്ല. 700 ൽ പരം സാധനങ്ങൾ വിൽപ്പനക്കായുണ്ട്.  

ഗ്ലോറോഡ്  (GLOWROAD)

ഒരു ലക്ഷത്തിൽ പരം സാധനങ്ങൾ ഇതിൽ വിൽപ്പനക്കായുണ്ട്. വീട്ടമ്മമാർക്കും കോളേജ് വിദ്യാഭ്യാസത്തിന്  സ്വന്തമായി കുറച്ച് പണമുണ്ടാക്കണമെന്നു വിചാരിക്കുന്നവർക്കുമെല്ലാം ഇതിൽനിന്നും ലാഭമെടുക്കാം.

ഷോപ്പ് 101 (SHOP 101)

ഇന്ത്യയിൽ ആദ്യമായി റീസെല്ലിങ് ആശയം അവതരിപ്പിച്ച ഒരു വെബ്സൈറ്റാണിത്. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാൻ ബുദ്ധിമുട്ടുള്ളവർക്ക് മാതൃഭാഷകളിലും സേവനം ലഭ്യമാണ്. 

ഇ ബേ (e Bay) 

അമേരിക്ക ആസ്ഥാനമായ ഈ മൾട്ടിനാഷണൽ കമ്പനിയെ ആശ്രയിച്ച് പലരും വീടുകളിലിരുന്ന് പണമുണ്ടാക്കുന്നുണ്ട്. സ്റ്റാർ റേറ്റിങ്ങും ഇതിനു കൂടുതലുണ്ട്. 

മെർകാരി (MERCARI)

പുതിയതും പഴയതുമായ സാധനങ്ങൾ ഇതിലൂടെ വാങ്ങുകയും വിൽക്കുകയും ചെയ്യാം. 

ഹായ് ബോസ് (HiBoss)

ഇതിനു വിശ്വസനീയതയും ആധികാരികതയും കൂടുതലാണെന്ന് പറയപ്പെടുന്നു. സാധനങ്ങൾ കൈയിൽ കിട്ടിയതിനുശേഷം പൈസകൊടുക്കുന്ന രീതി ഇതിലുണ്ട്. 

ഓഫർ അപ്പ് (OfferUp)

സോഷ്യൽ മീഡിയ അക്കൗണ്ട് ഇതുമായി ലിങ്ക് ചെയ്‌ത്‌ വിൽപ്പന നടത്തുവാൻ സാധിക്കും. ഇതിനു നല്ല നെറ്റ് വർക്കുമുണ്ട്.

5 മൈൽസ് (5 miles)

പഴയ സാധനങ്ങൾ നഗര പ്രദേശങ്ങളിൽ വിൽക്കുന്നതിനായി ഈ സേവനം ഉപയോഗപ്പെടുത്താം. 

എലാനിക് (Elanic)

ഒരാളുടെ ഫോൺ നമ്പറോ ഐഡന്റിറ്റിയോ വെളിപ്പെടുത്താതെ ഇതിലൂടെ പുതിയതും പഴയതുമായ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം. 

കാർട്ട്ലെ (Cartlay)

ഈ ആപ്പിലൂടെ പുതിയ സാധനങ്ങൾ വരുന്നതിന്റെയെല്ലാം അറിയിപ്പ് കിട്ടും. സാധനങ്ങൾ രണ്ട് ദിവസത്തിൽ തന്നെ കയ്യിലെത്തിക്കുമെന്നാണ് ഇവരുടെ സവിശേഷത.

മൊത്തക്കച്ചവടക്കാരന്റെ കൈയിൽനിന്നും വാങ്ങി ഓൺലൈൻ ആയിത്തന്നെ ചെറുകിടക്കാർക്ക് മറച്ചുവിൽക്കുന്ന ഈ ഏർപ്പാടിൽ കൈനനയാതെ മീൻ പിടിക്കുവാൻ സാധിക്കും. സാധനങ്ങൾ സൂക്ഷിക്കുവാൻ ഒരു പ്രത്യേക സ്ഥലമോ ഒരുമിച്ച് കുറെയേറെ പണം മുടക്കേണ്ട തലവേദനയോ ഈ ബിസിനസിൽ വരുന്നില്ല. മാത്രമല്ല പല വെബ്സൈറ്റുകളും പാർട്ട്ടൈം ജോലികൾ തരുന്നുണ്ട്. ഇതിൽത്തന്നെ പല കമ്പനികളും പഴയ സാധനങ്ങളുടെ വാങ്ങലും വിൽപ്പനയും നടത്തുന്നുണ്ട്. ഇവ കൂടാതെ വേറെ പല കമ്പനികളും ആപ്പ് അധിഷ്ഠിതമായി ഇത്തരം  റീസെയിൽ സൗകര്യം തരുന്നുണ്ട്. ഓരോ വെബ്സൈറ്റിലും ആപ്പിലും പോയി കാര്യങ്ങൾ നന്നായി മനസ്സിലാക്കി മാത്രം ബിസിനസ് തുടങ്ങുക.

English Summary: Know More About Resale Sites And You Can Start Business Without Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com