വനിതകളേ, നിങ്ങൾക്ക് സംരംഭം തുടങ്ങണോ? വായ്പയും സബ്സിഡിയും ഇതാ

HIGHLIGHTS
  • ഒരു ലക്ഷം രൂപ വായ്പ അനുവദിക്കും
woman-entre4
SHARE

സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഒ ബി സി വിഭാഗത്തിൽപ്പെട്ട വനിതയാണോ നിങ്ങൾ? എങ്കിൽ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നൽകുന്ന ചെറുകിട വായ്പയ്ക്ക് ഇപ്പോൾ അപേക്ഷിച്ചോളൂ.

സ്വയം തൊഴിൽ വായ്പാ പദ്ധതി പ്രകാരം പച്ചക്കറി കൃഷി, മത്സ്യകൃഷി, ആടുവളർത്തൽ, പശുവളർത്തൽ, കച്ചവടം, ഭക്ഷ്യസംസ്കരണം, കേറ്ററിങ്, പെട്ടിക്കട, തട്ടുകട, പപ്പട നിർമാണം, മെഴുകുതിരി നിർമാണം, നോട്ടുബുക്ക് ബൈൻഡിങ്, കരകൗശല നിർമാണം, ടൈലറിങ്, ബ്യൂട്ടിപാർലർ തുടങ്ങി ചെറിയ മൂലധനത്തിൽ തുടങ്ങാവുന്ന സംരംഭങ്ങൾ ആരംഭിക്കാം. പരമാവധി ഒരു ലക്ഷം രൂപ വായ്പ അനുവദിക്കും.

കുടുംബ വാർഷിക വരുമാനം 120,000 രൂപയിൽ കവിയരുത്. 25നും 55നും മധ്യേ പ്രായമുള്ള വനിതകളായിരിക്കണം. 5% വാർഷിക പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവർക്ക് സബ്സിഡിയായി പരമാവധി 25000 രൂപ അനുവദിക്കും.

പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ www.ksbcdc.com എന്ന വെബ് സൈറ്റിൽ നിന്നു ലഭിക്കുന്ന അപേക്ഷാ ഫോറം (റീ ലൈഫ് വായ്പ പദ്ധതി ) പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം കോർപ്പറേഷന്റെ ജില്ലാ /ഉപജില്ലാ ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471-2577539 

English Summary : KSBCDC will give Loan and Subsidy for Women to Start Small Units

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA