കിട്ടും 2 കോടി വരെ വായ്പ, പലിശ 5% വരെ മാത്രം

HIGHLIGHTS
  • പ്രവാസി സംരംഭത്തിനാണ് ഈ 3 പദ്ധതികൾ
indian-currency
SHARE

കോവിഡ് മൂലം ജോലിയും വരുമാനവും നഷ്ടപ്പെട്ട് ലക്ഷണക്കണക്കിനു പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. യാത്രാവിലക്കു മൂലം വിദേശത്തേക്ക് മടങ്ങിപ്പോകാൻ കഴിയാത്തവരും ഏറെയുണ്ട്. ഇവരെയെല്ലാം പുനരധിവസിപ്പിക്കാനും സംരംഭം ആരംഭിക്കാനും സംസ്ഥാന സർക്കാർ ഈ സാമ്പത്തികവർഷം 50 കോടിയുടെ ‘നോർക്ക പ്രവാസി പുനരധിവാസ ഏകോപന സംയോജന പദ്ധതി’ (പ്രവാസി–ഭദ്രത) ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു ഘട്ടമായാണ് ഇതു നടപ്പിലാക്കുക. 

2 ലക്ഷം വരെ പലിശരഹിത വായ്പ 

ചെറുസംരംഭങ്ങൾക്ക് ഉള്ളതാണ് േപൾ (പ്രവാസി ഓൺട്രപ്രണർഷിപ് ഓഗ്‌മെന്റേഷൻ ആൻഡ് റിഫോർമേഷൻ ഓഫ് ൈലവ്‌ലി ഹുഡ്സ്) എന്ന പദ്ധതി. ഇതു നടപ്പാക്കുന്നത് അതത് പ്രദേശത്തെ കുടുംബശ്രീയാണ്. അപേക്ഷ നൽകേണ്ടത് സിഡിഎസിലാണ്. അപേക്ഷകനോ കുടുംബാംഗമോ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമാകണം. 

∙ രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന വ്യക്തിക്കോ കുടുംബാംഗങ്ങൾക്കോ (ജീവിതപങ്കാളി/ മാതാപിതാക്കൾ) വായ്പയും ധനസഹായവും നൽകും.

∙ പരമാവധി രണ്ടു ലക്ഷം രൂപയോ പദ്ധതിത്തുകയുടെ 75 ശതമാനമോ ഏതാണ് കുറവ് അത് പലിശ‌രഹിത വായ്പയായി നൽകും. 25% തുക സംരംഭക വിഹിതമാണ്. മൂന്നു മാസത്തിനു ശേഷം തിരിച്ചടവ് തുടങ്ങിയാൽ മതി. വായ്പത്തുക 21 മാസത്തിനകം തുല്യ ഗഡുക്കളായി അടയ്ക്കണം.

∙ പാസ്പോർട്ട്, വീസ േപജ്, റേഷൻ കാർഡ്, ആധാർ എന്നിവയുടെ കോപ്പിയും പ്രോജക്ട് റിപ്പോർട്ടും അടക്കം വേണം അപേക്ഷിക്കാൻ. അപേക്ഷാഫോം സിഡ‍ിഎസ് ഓഫിസുകളിലും കുടുംബശ്രീ െവബ്സൈറ്റിലും (www.kudumbashree.org/perl) ലഭിക്കും. പരിശീലനം ആവശ്യമുള്ളവർ കുടുംബശ്രീ ജോബ് പോർട്ടലിൽ മേൽ നൽകിയ ലിങ്ക് മുഖേന റജിസ്റ്റർ ചെയ്യണം.

5 ലക്ഷം രൂപ വായ്പയും ഒരു ലക്ഷം രൂപ സബ്സിഡിയും 

Flight

ഇടത്തരം സംരംഭങ്ങൾക്കായി Micro Enterprise Assistance Scheme പ്രകാരം 5 ലക്ഷം രൂപ വായ്പ അനുവദിക്കും. തുടക്കത്തിൽത്തന്നെ സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്. ഒരു ലക്ഷം രൂപ ആദ്യം തന്നെ മൂലധന സബ്സിഡിയായി അനുവദിക്കും. േകരള ബാങ്ക് വഴിയാണ് വായ്പ അനുവദിക്കുന്നത്.

5% പലിശയ്ക്ക് രണ്ടു കോടി വരെ വായ്പ 

വൻകിട സംരംഭങ്ങൾക്കായുള്ള പ്രവാസി ഭദ്രത മെഗാ (Special Assistance Scheme) സ്കീമിന്റെ നടത്തിപ്പ് കെഎസ്ഐഡിസിക്കാണ്. 25 ലക്ഷം മുതൽ രണ്ടുകോടി രൂപ വരെ വായ്പയായി അനുവദിക്കും.

8.25% മുതൽ 8.75% വരെ പലിശ‌. എന്നാൽ, സംരംഭകൻ 5% പലിശ നൽകിയാൽ മതി. ബാക്കി 3.25% – 3.75% വരെ നോർക്ക റൂട്സ് സബ്സിഡിയാണ്. വിദേശത്തുനിന്നു മടങ്ങിയവർക്കു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽനിന്നു മടങ്ങിയെത്തിയവർക്കും സംരംഭം തുടങ്ങാൻ ഈ വായ്പ ലഭിക്കും. െകഎസ്ഐഡിസി അപേക്ഷ പരിഗണിച്ച ശേഷം സബ്സിഡിക്കായി നോർക്ക റൂട്സിന് ശുപാർശ ചെയ്യും. ഏതെങ്കിലും ഒരു സ്കീമിൽനിന്ന് ഒരു വായ്പയേ അനുവദിക്കൂ. സ്കീമുകൾക്കു കീഴിൽ പുതിയ വായ്പകൾ മാത്രമേ അനുവദിക്കൂ. ടേക്ക് ഓവർ സൗകര്യം ഉണ്ടായിരിക്കില്ല 

ലേഖകൻ ജില്ലാ വ്യവസായ കേന്ദ്രം മുൻ ജനറൽ മാനേജർ ആണ്

English Summary: Three Loan Schemes for NRIs with Low Interes Rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS FOR YOU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA