തൊഴിൽ നിയമങ്ങൾ: സംരംഭകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ വെബ്ബിനാർ
Mail This Article
പുതിയ തൊഴിൽ നിയമങ്ങളും അവ പ്രോവിഡന്റ് ഫണ്ടിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെയും സംബന്ധിച്ചു സംരഭകർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളിൽ സൗജന്യ വെബ്ബിനാർ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുതിയ തൊഴിൽ നിയമങ്ങൾ അവതരിപ്പിച്ച് അവ നടപ്പിൽ വരുത്തുവാനുള്ള തയ്യാറെടുപ്പിലാണ്. ഈ സാഹചര്യത്തിൽ സംരംഭകർക്ക് ഇവയെക്കുറിച്ചുള്ള അറിവു പ്രധാനമാണ്. കൊച്ചിയിലെ പ്രമുഖ പേറോൾ മാനേജ്‌മെന്റ് സ്ഥാപനമായ ഗ്രേറ്റ് ലീപിന്റെ ആഭിമുഖ്യത്തിൽ ജനുവരി ഏഴിനു നാലു മണി മുതലാണ് വെബ്ബിനാർ. പ്രവേശനം സൗജന്യമാണ്. പ്രമുഖ തൊഴിൽ നിയമ വിദഗ്ധനും ഗ്രേറ്റ് ലീപ് പ്രിൻസിപ്പൽ കൺസൾട്ടന്റുമായ വർക്കിച്ചൻ പേട്ടയാണ് ക്ലാസ് നയിക്കുക. പങ്കെടുക്കേണ്ടവർ webinar.greatleap.in എന്ന ലിങ്കു വഴി റജിസ്റ്റർ ചെയ്യേണ്ടതാണ്. കഴിഞ്ഞ ഏഴു വർഷമായി കൊച്ചി ആസ്ഥാനമായി കേരളത്തിലും പുറത്തുമായി നൂറിലധികം സ്ഥാപനങ്ങൾക്കു ലേബർ, പേറോൾ സേവനങ്ങൾ നൽകി വരുന്ന സ്ഥാപനമാണ് ഗ്രേറ്റ് ലീപ്.
English Summary : Webinar on Labour Laws on January 7th