ADVERTISEMENT

നാട്ടിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസിയാണോ നിങ്ങൾ ? എങ്കിൽ തീർച്ചയായും ഈ പരിശീലന ക്യാമ്പിൽ നിങ്ങൾ പങ്കെടുക്കണം. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തിയവർക്കും ഒരുകൈ നോക്കാം.

പുതിയതായി സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്തു നിന്ന് തിരിച്ചെത്തിയവർക്കുമായി നോർക്ക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. നോർക്ക ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ്.

ജനുവരി 24 നു കോഴിക്കോട് നടക്കുന്ന ഏകദിന പരിശീലന പരിപാടിയിൽ പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിലുള്ളവർക്ക് പങ്കെടുക്കാം. ജനുവരി 15 വരെ നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിൽ സൗജന്യമായി പേര് റജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471- 2770534. ഇ മെയിൽ :nbfc.coordinator@gmail.com.

English Summary : NRIs can attend Training by Norka Roots for Starting a Unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com