ADVERTISEMENT

സ്റ്റാർട്ടപ് തുടങ്ങാനുള്ള ആലോചനയിലാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിയണം. ആദ്യമായി കമ്പനി റജിസ്റ്റർ ചെയ്യണം.തുടർന്ന് സ്റ്റാർട്ടപ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം കേരള സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്യാം.

കോർപ്പറേറ്റ് മന്ത്രാലയത്തിനു കീഴിലാണ് കമ്പനി റജിസ്റ്റർ ചെയ്യേണ്ടത്. ഒറ്റയ്ക്കോ പങ്കാളിത്ത വ്യവസ്ഥയിലോ ഇതു ചെയ്യാം. റജിസ്ടേഷനു ശേഷം ലഭിക്കുന്ന കമ്പനി ഐഡി ഉപയോഗിച്ച് www.startupindia.gov.in വഴി അപേക്ഷ നൽകണം. അപേക്ഷാഫീസ് ഇല്ല. ഒരാഴ്ചയ്ക്കകം അനുമതി ലഭിക്കും. ഇതോടെ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കമ്പനിക്ക് ലഭിക്കും.

ഇനി കേരള സ്റ്റാർട്ട് മിഷനിൽ റജിസ്റ്റർ ചെയ്യാം

www.startups.startupmission.in എന്ന വെബ്‌സൈറ്റിലൂടെ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കണം. ഇതിനും അപേക്ഷാഫീസ് ഇല്ല. രണ്ടു മൂന്നു ദിവസത്തിനകം അനുമതി ലഭിക്കും.സ്റ്റാർട്ടപ് മിഷൻ നൽകുന്ന യുണീക് ഐഡിയാണ് റജിസ്ട്രേഷൻ ഐഡന്റിഫിക്കേഷൻ നമ്പർ. സ്റ്റാർട്ടപ് ഇന്ത്യ, കേരള സ്റ്റാർട്ടപ് എന്നിവയുടെ പരിപാടികളും പദ്ധതികളും റജിസ്റ്റർ ചെയ്ത കമ്പനികൾക്ക് ലഭിക്കും.

English Summary : How to Register a Startup?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com