ADVERTISEMENT

സ്വയംതൊഴിൽ അന്വേഷിക്കുന്ന വനിതയാണോ നിങ്ങൾ? ആവശ്യമായ മൂലധനം തേടി നടക്കുകയാണോ?  എങ്കിൽ കേരള ബാങ്ക് നിങ്ങളെ സഹായിക്കും. ബാങ്കിന്റെ മഹിളാശക്തി സ്വയംതൊഴിൽ സഹായ വായ്പയാണ് വനിതകളുടെ അഞ്ച് വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള വായ്പ നൽകുന്നത്.

സ്വയംതൊഴിൽ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് ബാങ്ക് വായ്പ നൽകുന്നത്. സഹകരണ സംഘങ്ങൾ വഴിയാണ് വായ്പ അനുവദിക്കുന്നത്. സംഘങ്ങളിൽ അംഗങ്ങളായ സ്ത്രീകൾക്ക് ഒറ്റയ്ക്കോ ഗ്രൂപ്പുകളായോ സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം. കൂടാതെ വനിതാ സഹകരണ സംഘങ്ങൾ നേരിട്ട് നടത്തുന്ന സംരംഭങ്ങൾക്കും പ്രവർത്തന മൂലധന വായ്പ അനുവദിക്കും. സ്വയം സഹായ സംഘങ്ങളിലും കുടുംബശ്രീകളിലും അംഗങ്ങളായ സ്ത്രീകൾ എടുക്കുന്ന വായ്പകൾക്ക് സംസ്ഥാന സർക്കാരും നബാർഡും അനുവദിക്കുന്ന പലിശയിളവും ലഭിക്കും.

∙അന്നപൂർണ വായ്പ: 1 ലക്ഷം രൂപ (ഫുഡ് കാറ്ററിങ് ബിസിനസ് നടത്താൻ )

∙ബിസിനസ് വനിത വായ്പ: 5 ലക്ഷം രൂപ (ബിസിനസ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് )

∙വനിതമുദ്ര വായ്പ: 2 ലക്ഷം രൂപ ( ബ്യൂട്ടി പാർലർ, ട്യൂഷൻ, തയ്യൽകട, ഡേകെയർ തുടങ്ങിയ സംരംഭങ്ങൾക്ക് )

∙ഉദ്യോഗിനി വായ്പ: 1 ലക്ഷം രൂപ ( പാവപ്പെട്ട വീടുകളിലെ സ്ത്രീകൾക്ക് സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിന് )

∙വനിതാശക്തി കേന്ദ്ര പദ്ധതി: 50,000 രൂപ (ഗ്രാമീണ മേഖലയിലെ വനിതകളുടെ പദ്ധതിക്ക് )

കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയുമായി ബന്ധപ്പെടുക. ഫോൺ: 0471-2547200 ( കേന്ദ്ര ഓഫീസ് ) ഇമെയിൽ: kscb@keralacobank.com.

English Summary : Kerala Bank will Give 5 Different Types of Loans for Ladies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com