ADVERTISEMENT

കുട്ടികളുടെ ആദ്യത്തെ ഇന്റർനെറ്റ് റേഡിയോ ആണ് ആലുവിന്റെ പ്രധാന സംഭാവന. ‘സാഹിതിവാണി 1.14’ എന്ന ഇന്റർനെറ്റ് റേഡിയോയുടെ സ്റ്റേഷൻ ഡയറക്ടറാണ് ആലു കൃഷ്ണ. ഇരുനൂറിലധികം കുട്ടികൾ ഇതിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും കേരളത്തിലങ്ങോളമിങ്ങോളമുള്ള 4 ലക്ഷത്തോളം കുട്ടികൾ ആസ്വദിക്കുകയും ചെയ്യുന്നു.

alu1

ഐഎസ്ഒ സർട്ടിഫിക്കേഷനൊപ്പം ഇൻക്രെഡിബിൾ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടാനും കഴിഞ്ഞ സാഹിതിവാണിയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനും ലഭ്യമാണ്. സിബിഎസ്ഇയുടെ കീഴിലുള്ള THINK STARTUP െന്റ യൂത്ത് ഐഡിയ സോൺ പ്രോഗ്രാമിൽ മികച്ച വിദ്യാഭ്യാസ ആശയത്തിനുള്ള അവാർഡും സാഹിതിവാണി കരസ്ഥമാക്കി.

കോവിഡ്കാലത്ത് തുടക്കം

കോവിഡ്കാലത്ത് പിറന്ന കുഞ്ഞാണ് സാഹിതിവാണി. സ്കൂളുകളിലെ സ്റ്റുഡന്റ്സ് റേഡിയോയെയാണ് മാതൃകയാക്കിയത്. ആദ്യപടിയായി കുട്ടികളുടെ വോയ്സ് റിക്കോർഡ് ചെയ്ത് വാട്സാപ്്‌ വഴി പോസ്റ്റ് ചെയ്തു. കുറച്ചുപേരിലേക്കു മാത്രമേ എത്തൂ എന്നതായിരുന്നു പരിമിതി. ഇതു മനസ്സിലാക്കി ഇന്റർനെറ്റ് റേഡിയോ എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു.   

കുട്ടികളുടെ കലാപരിപാടികളാണ് സാഹിതിവാണിയിലെ പ്രധാന ഇനം. പഠനം എളുപ്പമാക്കുന്ന സങ്കേതങ്ങളും കൂടെ അവതരിപ്പിക്കുന്നു. പാട്ട്, കവിത, പാചകം, സൗന്ദര്യനുറുങ്ങുകൾ തുടങ്ങി 22 വിഭാഗങ്ങളിലായി പരിപാടികളുണ്ട്. അധ്യാപകരുടെ കൂടി പ്രോത്സാഹനത്തിലും ഉപദേശത്തിലുമാണു പ്രവർത്തനം. തിരുവനന്തപുരം നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയത്തിലാണ് ആലു കൃഷ്ണ പഠിക്കുന്നത്. അനിൽകുമാർ–ലൂണ ദമ്പതികളുടെ ഏക മകളാണ് ഈ കൊച്ചുമിടുക്കി.

പരസ്യങ്ങൾ വഴി വരുമാനം

ചെറിയ പരസ്യങ്ങൾ വഴിയാണ് വരുമാനം ലഭിക്കുന്നത്. സ്റ്റേഷനറി, ഡാൻസ്, സ്പോർട്സ്, സംഗീതം തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്നുമാണു പരസ്യങ്ങൾ ലഭിക്കുന്നത്. 10,000 മുതൽ 15,000 രൂപ വരെ നേടാനാകുന്നുവെന്നതാണ് ഇന്റർനെറ്റ് റേഡിയോയുടെ സാമ്പത്തികവശം. സ്വന്തമായി ഒരു വരുമാനം ഇത്ര ചെറുപ്പത്തിലേ സമ്പാദിക്കുവാനാകുന്നത് ചെറിയ കാര്യമല്ലല്ലോ. 

English Summary : This Internet Radio Station Director Earns 10000 Rupees Per Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com