ADVERTISEMENT

വിദേശത്തു 2 വർഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്തശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ വനിതകൾക്കു 30 ലക്ഷം രൂപവരെ വായ്പ നൽകുന്ന വനിതാമിത്ര പദ്ധതിയുമായി നോർക്കയും വനിതാ വികസന കോർപറേഷനും കൈകോർക്കുന്നു. ഈ സാമ്പത്തികവർഷം 1000 വായ്പകൾ ലഭ്യമാക്കുമെന്നു നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനും വനിതാവികസന കോർപറേഷൻ അധ്യക്ഷ കെ.സി.റോസക്കുട്ടിയും അറിയിച്ചു.

നോർക്ക റൂട്ട്സിന്റെ സബ്്സിഡി

വനിതാവികസന കോർപറേഷന്റെ 6% പലിശ നിരക്കിലുള്ള വായ്പയ്ക്ക് ആദ്യ 4 വർഷം നോർക്ക റൂട്ട്സിന്റെ 3% സബ്്സിഡി ലഭിക്കും. കോർപറേഷന്റെ www.kswdc.org വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 

നോർക്ക റൂട്സ് സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും കോർപറേഷൻ എംഡി കെ.സി.ബിന്ദുവും ധാരണാപത്രം കൈമാറി. 

വിശദാംശങ്ങൾക്കു വനിതാവികസന കോർപറേഷന്റെ 0471– 2454585, 2454570, 9496015016 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ നോർക്ക റൂട്‌സിന്റെ www.norkaroots.org വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.

English Summary : NRI Returnee Women will Get Loan Upto 30 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com