ADVERTISEMENT

വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ഇനി പിടിച്ചാൽ കിട്ടില്ല. ഇവയിൽ 16 കമ്പനികൾ കഴിഞ്ഞ സാമ്പത്തികവർഷം നഷ്ടക്കണക്കുകളോട് ബൈ പറഞ്ഞ് നേട്ടത്തിലെത്തിയെങ്കിൽ ഇക്കൊല്ലം പുതുതായി 9 കമ്പനികളെ ക്കൂടി കൈപിടിച്ചുയർത്താനുള്ള തന്ത്രങ്ങൾ അണിയറയിൽ റെഡിയായി കഴിഞ്ഞുവെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

ഇതിന്റെ ഭാഗമായി 41 സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ബജറ്റ് വരെ തയാറാക്കിയിട്ടുണ്ട്. വിപുലീകരണവും വൈവിധ്യവല്‍ക്കരണവും വഴി സംസ്ഥാനത്തിന്റെ വ്യാവസായിക പുരോഗതിക്കാവശ്യമായ വികാസനോന്മുഖവും നൂതനവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് സമയബന്ധിതമായി നടപ്പിലാക്കുന്നതിനു മുന്‍ഗണന നല്‍കിയാണ് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

മാനേജിങ് ഡയറക്ടർമാർക്ക് ടാർഗറ്റ്!

കെൽട്രോണിൽ നിന്ന് രണ്ട് വർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ വിറ്റുവരവ് നേടുകയാണ് ലക്ഷ്യം. മാനേജിങ് ഡയറക്ടർമാർക്ക് ടാർഗറ്റ് നിശ്ചയിച്ചുള്ള പ്രവർത്തനങ്ങളാണ് ഇനി മുതൽ. കുറ്റമറ്റ രീതിയിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി നിയമനങ്ങൾ റിക്രൂട്ടമെന്റ് ബോർഡിനെ ഏൽപ്പിക്കാനുള്ള തയാറെടുപ്പിലാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ സംസ്ഥാന ബജറ്റിൽ ഈ മേഖലയുടെ വളർച്ചയ്ക്ക് 262 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.  

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഈ പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 41 പൊതുമേഖലാസ്ഥാപനങ്ങളിലുമായി 5570.55 കോടി രൂപയുടെ വിറ്റുവരവും 503.57 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് , റിയാബ് ചെയര്‍മാന്‍ ഡോ.ആര്‍ അശോക്, റിയാബ് സെക്രട്ടറി കെ. പദ്മകുമാര്‍ എന്നിവരും പങ്കെടുത്തു.

English Summary : Public Sector Companies Prepared Budget for This Year's Shining Performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com