ADVERTISEMENT

സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നെസ്‌ലെ കിയോസ്ക്കുകൾ ഫ്രാഞ്ചൈസി വ്യവസ്ഥയിൽ നടത്താനുള്ള അവസരമാണ് നെസ്‌ലെ ഇന്ത്യ ഒരുക്കുന്നത്. വൺ നെസ്‌ലെ എക്സ്പീരിയൻസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ കീഴിൽ നൂറിലേറെ നെസ്‌ലെ കിയോസ്ക് ഫ്രാഞ്ചൈസികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട് ഇപ്പോൾ.

ഇൻസ്റ്റന്റ് ഭക്ഷണങ്ങളും കാപ്പിയും മറ്റ് പാനീയങ്ങളും ഉൾപെടെ ആളുകളുടെ മനം കവർന്നിട്ടുള്ള നെസ്‌ലെ ഉൽപന്നങ്ങളാണ് പ്രത്യേക രീതിയിൽ ഡിസൈൻ ചെയ്ത കിയോസ്കുകൾ വഴി ലഭ്യമാക്കുക. 

കാമ്പസുകൾ, ആശുപത്രികൾ, ബിസിനസ് പാർക്കുകൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം കിയോസ്കിനു സാധ്യതയുണ്ട്. 

ആർക്കെല്ലാം തുടങ്ങാം

സ്വന്തമായി ലാഭകരമായ ഒരു സ്റ്റാർട്ടപ്പ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം. www.nestleprofessional.in എന്ന വെബ്സൈറ്റ് വഴി താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. ഭക്ഷണ, ബിവറേജ് ബിസിനസിൽ മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

5 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ചെലവു വരും. തെരഞ്ഞെടുക്കുന്ന മോഡൽ അനുസരിച്ചാണ് മുടക്കു മുതൽ വ്യത്യാസപ്പെടുക. 

20 രൂപ മുതൽ 100 രൂപ വരെയുള്ള ഉൽപന്നങ്ങളാണ് വിൽപനക്കെത്തിക്കുക. 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭക്ഷ്യ സുരക്ഷാ നിയമങ്ങളും പാലിക്കേണ്ട കാര്യങ്ങളും തുടങ്ങി സമഗ്രമായ പരിശീലനം നെസ് ലെ ഉദ്യോഗസ്ഥർ നൽകും. നെസ്‌ലെ റീട്ടെയിൽ മാനേജർമാരുടെ സേവനം തുടർച്ചയായി ലഭിക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ ലൈസൻസുകൾ ഉൾപെടെ അതാത് ഗവൺമെന്റുകൾ നിർദേശിച്ചിട്ടുള്ള ലൈസൻസുകൾ അപേക്ഷകർ എടുക്കണം. 

English Summary : How to Take Nestle Franchise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com