ADVERTISEMENT

വന്ദേ ഭാരത് എക്‌സ്പ്രസ് പോലുള്ള പുതിയ ട്രെയിനുകൾക്ക് ഉയർന്ന ശേഷിയുള്ള വൈദ്യുതീകരണം (ഓവർഹെഡ് പവർ ലൈൻ)  ഇന്ത്യൻ റെയിൽവേ നടപ്പിലാക്കുന്നു. എല്ലാ വൈദ്യുതീകരണത്തിനും ഇനി 2x25 KV ട്രാക്ഷൻ സിസ്റ്റം മാത്രമേ അനുവദിക്കൂ. 1x25 KV ട്രാക്ഷൻ സിസ്റ്റത്തിൽ നിന്നുള്ള നവീകരണമാണിത്. ലൈനുകളുടെ ശേഷി ഇരട്ടിയാക്കാൻ ആണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്.ഉയർന്ന ശേഷിയുള്ള വൈദ്യുതീകരണം 2023 - ൽ നടപ്പിലാക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.

അതിവേഗവും കൂടുതൽ ഊർജം ഉപയോഗിക്കുന്നതുമായ 'വന്ദേ ഭാരത്' ട്രെയിനുകൾക്കാണ് റെയിൽവേ ശൃംഖല കൂടുതൽ കരുത്തുറ്റതാക്കുന്നത്.അതിവേഗ പാസഞ്ചർ ട്രെയിനുകൾ ഓടുന്ന ചൈന, ജപ്പാൻ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഈ ട്രാക്ഷൻ സംവിധാനം വ്യാപകമാണ്.

English Summary : More Strong Railway ines for Vande Bharat Trains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com