ഓണക്കാലത്ത് നൂറിലേറെ ഉല്‍പ്പന്നങ്ങളും ആനുകൂല്യങ്ങളുമായി ഗോദ്റെജ് അപ്ലയന്‍സസ്

HIGHLIGHTS
  • ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് സമ്മാനങ്ങള്‍ നല്‍കുന്ന ‘ലക്കി ലക്ഷപ്രഭു’ ആനുകൂല്യം
kamal-nandhi
കമൽ നന്തി
SHARE

ഓണത്തോടനുബന്ധിച്ച് ഗോദ്റെജ് അപ്ലയന്‍സസ് പുതിയ ഹോം അപ്ലയന്‍സസ് ശ്രേണി പുറത്തിറക്കി. പുതിയ സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററുകള്‍, ജേം ഷീല്‍ഡ് സാങ്കേതിക വിദ്യയോടു കൂടിയ ടോപ് ലോഡ് വാഷിങ് മെഷീനുകള്‍, ഫുഡ് സര്‍ഫസ് ഡിസ് ഇന്‍ഫെക്ഷനോടുകൂടിയ ഗ്ലാസ് ഡോര്‍ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളുടെ പുതിയ ശ്രേണിയായ ഇയോണ്‍ ക്രിസ്റ്റല്‍, സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളുടെയും ഡീപ് ഫ്രീസറുകളുടെയും പുതിയ ശ്രേണികള്‍ തുടങ്ങിയവയാണ് ഉള്ളതെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ കമല്‍ നന്തി പറഞ്ഞു. സ്മാര്‍ട്ട് എസികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശീയമായി നിര്‍മിച്ച എസികളുടെ പൂര്‍ണ്ണനിര, കൗണ്ടര്‍ ടോപ് ഡിഷ് വാഷറുകള്‍ ഗ്ലാസ് ഡോര്‍ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ തുടങ്ങിയ നേരത്തെ അവതരിപ്പിച്ച ഉൽപ്പന്നങ്ങൾക്ക് പുറമേയാണിത്.  ഇന്‍സുലിന്‍ സംരക്ഷിക്കുന്ന കൊണ്ടുനടക്കാവുന്ന ഗോദ്റേജ് ഇന്‍സുലികൂള്‍ എന്ന ഉല്‍പ്പന്നവും അവതരിപ്പിച്ചിരുന്നു. 

ലക്കി ലക്ഷപ്രഭു

ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് ഗോദ്റെജ് അപ്ലയന്‍സസ് വാങ്ങുമ്പോള്‍ ഓരോ ദിവസവും ഒരു ലക്ഷം രൂപ വരെ ക്യാഷ് പ്രൈസ് നല്‍കുന്ന ‘ലക്കി  ലക്ഷപ്രഭു’ എന്ന വാര്‍ഷിക ഓണം കണ്‍സ്യൂമര്‍ ഓഫറും പ്രഖ്യാപിച്ചു. പ്രത്യേക വായ്പാ പദ്ധതികളുമുണ്ട്. മഹാമാരിക്ക് മുന്‍പുള്ള ഓണക്കാലത്തെ അപേക്ഷിച്ച് 30 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് കമല്‍ നന്തി കൂട്ടിച്ചേര്‍ത്തു.  ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 10 വരെ ഓഫറുകളും ലക്കി ലക്ഷപ്രഭു ആനുകൂല്യവും ഉണ്ടാകുമെന്ന് കേരള മേധാവി ശ്രീനാഥ് നാരായണൻ പറഞ്ഞു. 

English Summary : Godrej Appliances Announced Onam Offer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}