ADVERTISEMENT

ഇ കൊമേഴ്സ് കമ്പനിയായ മീഷോ സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ  മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയില്‍ പ്രഖ്യാപിച്ചു. 30ത് വിഭാഗങ്ങളിലായി ഏഴു ലക്ഷത്തിലധികം വില്‍പ്പനക്കാരും ആറരക്കോടി ഉല്‍പ്പന്ന ലിസ്റ്റിങുമുള്ള മീഷോ കുറഞ്ഞ വിലയില്‍ മനസിനിണങ്ങിയ ഉല്‍പ്പന്നം കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. 

ഈ വര്‍ഷത്തെ ഉത്സവ വില്‍പ്പനയ്ക്ക് മുന്നോടിയായി മലയാളം, ബംഗാളി, തെലുങ്ക്, മറാഠി, തമിഴ്, ഗുജറാത്തി, കന്നഡ, ഒഡിയ എന്നിങ്ങനെ എട്ട് പുതിയ പ്രാദേശിക ഭാഷകള്‍ മീഷോ ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ഈ ഉത്സവകാല വില്‍പ്പനയില്‍ ചെറുകിട ബിസിനസുകളില്‍ നിന്നുള്ള പങ്കാളിത്തം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4 മടങ്ങ് പ്രതീക്ഷിക്കുന്നു.

പേയ്മെന്‍റുകള്‍ക്കും ബാങ്ക് ഡിസ്കൗണ്ട് തുടങ്ങിയവയ്ക്കായി  ഫോണ്‍പേ, പേടിഎം പോലുള്ള പ്രധാന വാലറ്റുകളുമായി മീഷോ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 'സിംപിള്‍ ആന്‍ഡ് ലേസി പേ' മുഖേന 'ബൈ നൗ പേ ലേറ്റര്‍' പ്രത്യേക ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. 

English Summary : Meesho Block Buster Sale will Start on this Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com