ADVERTISEMENT

രുചിമുകുളങ്ങളിൽ ഓർമകളെ തട്ടി ഉണർത്തി ക്രേസ് ബിസ്കറ്റ് വീണ്ടും വിപണയിലെത്തുന്നു. ഒരുകാലത്ത് വിപണിയിൽ തരംഗമായിരുന്ന ക്രേസ് 20ൽ അധികം ഫ്ലേവറുകളിലാണ് വിപണി പിടിക്കാനെത്തുന്നത്. ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ഉൽപാദന സംരംഭമാണ് കോഴിക്കോട്ടു പ്രവർത്തനം ആരംഭിച്ച ക്രേസ് ബിസ്‌കറ്റ് ഫാക്ടറി. അതിനൂതന സാങ്കേതിക വിദ്യയും പ്രശസ്ത ഫുഡ് ടെക്‌നോളജിസ്റ്റുകള്‍ തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്‌കറ്റുകളുടെ പ്രത്യേകതയാണ്. ഓരോ മൂന്നു മാസത്തിലും പുതിയ രുചികൾ വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ക്രേസ്.

500ലധികം തൊഴിലാളികള്‍ക്കു നേരിട്ടും ആയിരത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും ക്രേസ് സൃഷ്ടിക്കുന്നുണ്ട്. കാരമല്‍ ഫിംഗേഴ്‌സ്, കാര്‍ഡമം ഫ്രഷ്, കോഫി മാരി, തിന്‍ ആരോറൂട്ട്, മാള്‍ട്ടി മില്‍ക്കി ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടര്‍ കുക്കി, പെറ്റിറ്റ് ബുറേ, ഷോര്‍ട്ട് കേക്ക്, ഫിറ്റ് ബൈറ്റ് തുടങ്ങിയ ഇനങ്ങളാണ് നിലവില്‍ വിപണിയിൽ ലഭ്യമായത്. കോഴിക്കോട് കിനാലൂര്‍ കെഎസ്‌ഐഡിസി വ്യവസായ പാര്‍ക്കില്‍ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ഫാക്ടറിയിലാണ് ക്രേസ് ബിസ്‌കറ്റുകളുടെ ഉല്‍പാദനം. 

''ഒരു കാലത്ത് നമ്മളില്‍ പലരും ആവേശത്തോടെ കഴിച്ച ക്രേസ് ബിസ്‌കറ്റ് തിരിച്ചുവരുന്നു എന്നത് തീര്‍ച്ചയായും സന്തോഷം പകരുന്ന കാര്യമാണ്. കേരളത്തില്‍ നിന്ന്, അതും ബൃഹത്തായ ഒരു ഫാക്ടറിയില്‍ ആഗോള നിലവാരമുള്ള അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിക്കപ്പെടുന്ന ഒരു ബിസ്‌കറ്റ് ബ്രാന്‍ഡ് വിപണിയിലെത്തുന്നത് സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയെ സംന്ധിച്ചും ഊര്‍ജ്ജം പകരുന്നതാണ്’ – ക്രേസിന് ആശംസയര്‍പ്പിച്ചു വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.

പഴമയിൽ നിന്നു പുതു രുചികളിലേയ്ക്ക്

രാജ്യത്തും വിദേശരാജ്യങ്ങളിലുമുള്ള വന്‍കിട ബിസ്‌കറ്റ് കമ്പനികളില്‍ പ്രവര്‍ത്തിച്ചു പരിചയസമ്പന്നനായ ബാലാജി ഹൈര്‍മഗലൂരാണ് രുചിക്കൂട്ടുകള്‍ രൂപപ്പെടുത്തുന്നതും പ്രൊഡക്ഷന്‍ യൂണിറ്റിന് നേതൃത്വം നല്‍കുന്നതും. പഴമയിൽ നിന്നു പുതു രുചികളിലേയ്ക്കെത്തുന്ന ക്രേസ് ബിസ്കറ്റ് വിപണിയിലെ കളികൾ മാറ്റിമറിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ബാലാജി പ്രതികരിച്ചു. 

2024ൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ക്രേസ് ബിസ്‌കറ്റുകള്‍ ലഭ്യമാക്കാനാണ് കമ്പനി നീക്കം. ആസ്‌കോ ഗ്ലോല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അബ്ദുള്‍ അസീസ് ചോവഞ്ചേരിയാണ് വ്യവസായത്തിനു ചുക്കാൻ പിടിക്കുന്നത്. കേരളത്തില്‍ വിവിധ ബിസ്‌കറ്റ് ബ്രാന്‍ഡുകള്‍ ഉണ്ടായിട്ടുണ്ട്. രാജ്യാന്തര നിലവാരവും രുചിയുമുള്ള ഒരു ബിസ്‌കറ്റ് ബ്രാന്‍ഡ് കേരളത്തില്‍ നിന്ന് എന്തുകൊണ്ട് ആരംഭിച്ചുകൂടാ എന്ന തോന്നലിൽ നിന്നാണ് കേരളത്തിൽ നിന്നുള്ള ഫാക്ടറി എന്ന തീരുമാനത്തിലെത്തിയത് എന്ന് അബ്ദുള്‍ അസീസ് പറയുന്നു.

English Summary : Craze Biscuit in New Flavours Launched in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com