ADVERTISEMENT

വ്യവസായ സംരംഭകരുടെ സ്വപ്നങ്ങൾക്ക് വർണപ്പൊലിമയേകി സംസ്ഥാനത്ത് സ്വകാര്യ വ്യസായ പാർക്കുകൾ വരവായി. മൂന്നര വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നൂറു വ്യവസായ പാർക്കുകൾ ആരംഭിക്കുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യം.

അർഹത ആർക്ക്?

പത്ത് ഏക്കറോ അതിൽ കൂടുതലോ ഭൂമിയുണ്ടെങ്കിൽ വ്യവസായ പാർക്ക് തുടങ്ങാൻ അപേക്ഷിക്കാം. 15 ഏക്കറിൽ കൂടുതലാണെങ്കിൽ ഭൂപരിഷ്ക്കരണ നിയമത്തിന് അനുസൃതമായ അനുമതി വേണ്ടിവരും. വ്യക്തികൾ, ട്രസ്റ്റുകൾ, കൂട്ടു സംരംഭങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, എന്നിവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി  ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി മൂന്നു കോടി രൂപ സർക്കാറിൽ നിന്നു സബ്സിഡി ലഭിക്കും. 5 ഏക്കർ ഭൂമിയുള്ളവർക്കും പദ്ധതി ആരംഭിക്കാനാകും. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ തുടങ്ങാം. അപേക്ഷകളിൽ വകുപ്പു സെക്രട്ടറിമാർ അടങ്ങുന്ന ഉന്നതതല സമിതി പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. അനുമതി ലഭിക്കുന്ന സംരംഭകർക്ക് എസ്റ്റേറ്റ് ഡെവലപ്പർ പെർമിറ്റ് നൽകും.

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയുടെ ആദ്യ ഘട്ടമായി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നാല് സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിച്ചു. വി.എം.പി.എസ് ഫുഡ് പാർക്ക് കണ്ണൂർ, മലബാർ എന്റർപ്രൈസസ് മലപ്പുറം, ഇന്ത്യൻ വെർജിൻ സ്പൈസസ് കോട്ടയം, കടമ്പൂർ ഇൻഡസ്ട്രീസ് പാർക്ക് പാലക്കാട് എന്നിവയാണ് അനുമതി ലഭിച്ച സ്വകാര്യ വ്യവസായ പാർക്കുകൾ. ഇവ വിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക് സർക്കാറിന്റെ വ്യവസായ പാർക്കുകളുടെ അതേ അവകാശങ്ങളുണ്ടാകും. സ്വകാര്യ വ്യവസായ പാർക്കുകൾക്കുള്ള അപേക്ഷകളിൽ കാലതാമസം കൂടാതെ നടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ താലൂക്ക് / ജില്ലാ വ്യവസായ ഓഫീസുകളിൽ നിന്നു ലഭിക്കും.

English Summary : 3 Crore Rupees will Avail to Start Private Industry Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com