ADVERTISEMENT

നാട്ടിൻ പുറങ്ങളിലെ കൊച്ചു പലചരക്ക് കടകളിൽ നിന്നും സൂപ്പർ മാർക്കറ്റുകളിലേക്കും മാളുകളിലേക്കും സോഷ്യൽ മീഡിയ മാർക്കറ്റിങ് രീതികളിലേക്കും കച്ചവടം മാറിയത് കഴിഞ്ഞ ഏതാനും വർഷങ്ങളിലെ വലിയൊരു മാറ്റമായിരുന്നു. ഉൽപന്നങ്ങളുടെ ഫോട്ടോകൾ പ്രദര്‍ശിപ്പിച്ചുള്ള വില്‍പ്പനകൾ സോഷ്യൽ മീഡിയയിൽ അടുത്തകാലം വരെ സജീവമായിരുന്നെങ്കിൽ ഇപ്പോൾ ചെറിയ വീഡിയോകളിലൂടെ സാധനങ്ങളെയും സേവനങ്ങളെയും അവതരിപ്പിക്കുന്ന രീതിക്കാണ് ഡിമാൻഡ്.

ഉപഭോക്താക്കളെ പെട്ടെന്ന് ആകർഷിക്കാൻ ഇത്തരം ചെറു വീഡിയോകൾക്ക് ആകുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സാങ്കേതിക വിദ്യ വിദഗ്ധരായ ചെറുപ്പക്കാർക്ക് മാത്രം ചെയ്യാവുന്ന ഒരു രീതിയാകുകയാണ്. പരമ്പരാഗതമായി വിപണിയിലുള്ള കച്ചവടക്കാർക്ക് പുതിയ മാർക്കറ്റിങ് തന്ത്രങ്ങളറിയില്ല എന്ന് മാത്രമല്ല വിഡിയോ ഷൂട്ടുകൾക്ക് മുടക്കാനുള്ള പണമോ, അത് എഡിറ്റ് ചെയ്തു അവതരിപ്പിക്കാനുള്ള സമയമോ, കഴിവോ ഇല്ല. ചെറുപ്പക്കാരായ ഉപഭോക്താക്കള്‍ സാധാരണ കടകളിലിൽ  നിന്നും വാങ്ങുന്നതിനു പകരം റീൽസും ഷോർട്സും കണ്ടു ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് പരമ്പരാഗത കച്ചവടക്കാർക്ക് ഒരു വലിയ ഭീഷണിയാകുന്നുമുണ്ട്.

English Summary : Reels is very Important in MSME Unit's Marketing Strategy now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com