വിദേശത്തുള്ളവർക്കും ഡിജിറ്റൽ പാഷൻ പണമാക്കി മാറ്റാം

HIGHLIGHTS
  • ഒഴിവു സമയം ഫലപ്രദമായി ഉപയോഗിച്ചു പണമുണ്ടാക്കാം
digital-marketing-vital-tips-for-building-a-successful-creer-in-marketing
SHARE

വിദേശത്ത് പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും വിദേശ രാജ്യങ്ങളിൽ സെറ്റിൽഡ് ആയ വീട്ടമ്മമാർക്കും ഒഴിവു സമയം ഫലപ്രദമായി ഉപയോഗിച്ചു കൊണ്ട് പണമുണ്ടാക്കാൻ അവസരമൊരുക്കുന്നു എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ടെക്നോളജി കമ്പനിയായ ഇവോക്ക് ഇന്നവേറ്റീവ് സൊല്യൂഷൻസ്. ഗൾഫ് രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ഡിജിറ്റൽ മാർക്കറ്റിങ് പ്രൊഫഷണലുകൾക്ക് വലിയ ഡിമാന്റാണ്.

ഇന്ത്യയിൽ ലഭിക്കുന്നതിന്റെ ബഹുമടങ്ങ് വരുമാനം ആണ് ഈ രാജ്യങ്ങളിലെ ഡിജിറ്റൽ മാർക്കറ്റിങ് പ്രൊഫഷണലുകൾക്ക് ലഭിക്കുക. സ്ഥിര ജോലിക്കും ഫ്രീലാൻസറായി ജോലി ചെയ്യാനും ഇവിടങ്ങളിൽ വൻ സാധ്യതയുമുണ്ട്. വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് പാർട്ട് ടൈമായും ചെയ്യാം. ഡിജിറ്റൽ മാർക്കറ്റിങ് പഠിപ്പിക്കുന്ന ട്യൂട്ടറാകാനും സാധ്യതയുണ്ട്.

പാഷനുണ്ടോ? പണമാക്കി മാറ്റാം 

ഡിജിറ്റൽ മാർക്കറ്റിങ് വഴി യുട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് തുടങ്ങിയ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലൂടെ സെലിബ്രിറ്റികളായി ലക്ഷക്കണക്കിനു രൂപ വരുമാനം ഉണ്ടാക്കുന്നവരുണ്ട്.. കൃത്യമായ ഡിജിറ്റൽ മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്കരിച്ചു കൊണ്ടു തന്നെയാണ് ഇവർ കളിക്കുന്നത്. സ്വന്തമായി പാഷനോ സ്കിൽ സെറ്റോ ഉള്ളവർക്ക് ഇന്റർനെറ്റിൽ കണ്ടന്റുകൾ പ്ലാൻ ചെയ്തു പണം വാരാനുളള മികച്ച വഴിയാക്കി മാറ്റാം.

മൂന്ന്  മാസത്തെ ഹ്രസ്വകാല ഓൺലൈൻ പരിശീലനം നേടുന്ന ആൾക്ക് സ്വതന്ത്രമായി ഡിജിറ്റൽ പ്രൊമോഷൻ നടത്താനുള്ള പ്രായോഗിക പരിശീലനമാണ് ഇവോക്ക് നൽകുന്നത്. പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക 8075744722

English Summary : Possibolities of Digital Marketing Profession

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS