ADVERTISEMENT

ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി 250 ജീവനക്കാരെ വരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടകൾ. ഇത് മൊത്തം തൊഴിലാളികളുടെ 3 മുതൽ 5 ശതമാനം വരെയാണ്. വിതരണ ശൃംഖല, ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ എന്നിവയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കും. 

നിലവിൽ പിരിച്ചുവിടലുകളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ സമീപഭാവിയിൽ അത്തരമൊരു സാധ്യത തള്ളിക്കളയുന്നില്ലെന്നും സ്വിഗ്ഗി  പറഞ്ഞു. ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളെടുക്കുമെന്ന് കമ്പനി മേലുദ്യോഗസ്ഥർ  ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി സ്വിഗ്ഗിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്റ്റാമാർട്ടിൽ നിന്ന് കമ്പനി ജീവനക്കാരെ മറ്റ് പ്രവർത്തനങ്ങളിലേക്ക് മാറ്റുകയാണ്. കോവിഡിന് ശേഷം ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്ക് കനത്ത നഷ്ടം നേരിടുന്നതിനാൽ ജീവനക്കാരെ കുറച്ചു കമ്പനിയുടെ കാര്യക്ഷമത കൂട്ടാനാണ് കമ്പനികൾ ശ്രമിക്കുന്നത്. 

English Summary : Swiggy Terminating Its Employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com