ADVERTISEMENT

സംരംഭങ്ങൾ തുടങ്ങാൻ മനസ്സിൽ നൂതന ആശയങ്ങളുണ്ടോ ? എങ്കിൽ നേടാം കൈ നിറയെ സമ്മാനങ്ങൾ.

ഡ്രീംവെസ്റ്റർ മത്സരം

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പാണ് സംരംഭങ്ങളാക്കാൻ കഴിയുന്ന പുതിയ ആശയങ്ങൾ തേടി ഡ്രീംവെസ്റ്റർ മത്സരം സംഘടിപ്പിക്കുന്നത്. അക്കാദമിക സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള ബന്ധം ശക്‌തിപ്പെടുത്തുകയാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ ബിസിനസ് മാതൃകയാക്കി മാറ്റാനുള്ള സഹായവും വകുപ്പു നൽകും.

മികച്ച ആശയത്തിന് 5 ലക്ഷം രൂപ

ഏറ്റവും മികച്ച ആശയത്തിന് 5 ലക്ഷം രൂപ നൽകും. രണ്ടാം സമ്മാനം 3 ലക്ഷം രൂപയും മൂന്നാം സമ്മാനം 2 ലക്ഷവുമാണ്. തിരഞ്ഞെടുക്കുന്ന 100 ആശയങ്ങൾ ആദ്യ റൗണ്ടിലെത്തും. രണ്ടാം റൗണ്ടിൽ 50 പേരെ ഉൾപ്പെടുത്തും. മൂന്നാം റൗണ്ടിലെത്തുന്നത് 20 ആശയങ്ങൾ. നാലു മുതൽ പത്തു വരെ സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 1 ലക്ഷം രൂപ വീതം ലഭിക്കും. ബാക്കി 10 ആശയങ്ങൾക്ക് 25000 രൂപ വീതവും കിട്ടും.

എങ്ങനെ പങ്കെടുക്കാം?

18 മുതൽ 35 വയസ്സു വരെയുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്ക് ഒരു ആശയമാണു സമർപ്പിക്കാവുന്നത്. www.dreamvestor.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് ആശയങ്ങൾ നൽകേണ്ടത്. ഡിസംബർ 23 വരെ മത്സരത്തിൽ പങ്കെടുക്കാം.

മറ്റു സഹായങ്ങൾ

തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻകുബേഷൻ സെന്ററുകളിൽ സൗകര്യം, വിദഗ്ധോപദേശം, സർക്കാർ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി പ്രാഥമിക മൂലധന സഹായം, വിപണന സഹായം എന്നിവ ലഭ്യമാക്കും. അതോടൊപ്പം വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഭാഗമാക്കി ഈ സംരംഭങ്ങളെ മാറ്റും.

English Summary : Dreamvestor Competetion: Apply before December 23rd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com