ഇനി കൃഷി സ്മാർട്ടാകുമോ

HIGHLIGHTS
  • ബജറ്റിൽ കാർഷിക കേരളത്തിനു പ്രത്യാശ
agriculture-jobs
Representative Image. Photo Credit : MISTER DIN/Shutterstock
SHARE

2023 - 24 വർഷത്തിൽ കാർഷിക മേഖലയ്ക്ക് ആകെ 971.71 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. നെൽകൃഷി വികസനത്തിന് നീക്കിവയ്ക്കുന്ന തുക 76 കോടിയിൽ നിന്ന് 95.10 കോടിയായി ഉയർത്തി.

നാളികേരത്തിന്റെ താങ്ങുവില കൂട്ടി

നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽ നിന്ന് 34 രൂപയായി ഉയർത്തി. നാളികേര വികസന പദ്ധതിക്കായി 68.95 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. നാളികേര മിഷന്റെ ഭാഗമായി വിത്തുതേങ്ങ സംഭരിക്കുന്നതിനും  കൃഷി ഫാമുകളിലൂടെ തെങ്ങിൽ തൈകൾ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുമായി 25 കോടിയും വക കൊള്ളിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ കൃഷിരീതികൾക്കൊപ്പം ജൈവ കൃഷിയും സുരക്ഷിതമായ ഭക്ഷ്യ ഉല്പാദനവും പ്രോത്സാഹിപ്പിക്കും. സമഗ്ര പച്ചക്കറി വികസന പദ്ധതിക്കും 93.45 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്.

സ്മാർട്ട് കൃഷിഭവനുകൾക്ക് 

സ്മാർട് കൃഷി ഭവനുകൾക്കായി 10 കോടിയും കൃഷി ദർശൻ പരിപാടിക്കായി 2.10 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്കായി 6 കോടി രൂപയും അനുവദിച്ചു. കാർഷിക കർമ സേനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി 8 കോടി രൂപ നീക്കിവച്ചു. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്കായി 30 കോടിയും വകയിരുത്തി.

കുട്ടനാട് പാക്കേജ്

കുട്ടനാട് മേഖലയിലെ കാർഷിക വികസനത്തിനായി 17 കോടി രൂപയും സാങ്കേതിക സൗകര്യ വികസനത്തിനായി 12 കോടിയും അനുവദിച്ചിട്ടുണ്ട്. കാർഷിക ഉല്‌പന്നങ്ങളുടെ സംഭരണം, വിപണനം എന്നിവയ്ക്കായി 74.50 കോടിയും നീക്കിവച്ചു. ഫാം യന്ത്രവൽക്കരണ സഹായത്തിന് 19.81 കോടിയും അനുവദിച്ചു.

ഫലവർഗ കൃഷി വിപുലീകരിക്കും

തദ്ദേശീയവും വിദേശീയവുമായ പഴവർഗങ്ങളുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് ഫലവർഗ കൃഷി വിപുലീകരിക്കും. ഇതിനായി 18.92 കോടി വകയിരുത്തി. സുഗന്ധവ്യഞ്ജന കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് 4.60 കോടിയും അനുവദിച്ചു. വന്യജീവികൾ കൃഷിയിടങ്ങളിലേക്ക് കടക്കുന്നത് തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിനും ബജറ്റിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്.

English Summary : State Budget Gives Hope for Agri Sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS