ADVERTISEMENT

കേരളം ആസ്ഥാനമായ മെൻസ് അപ്പാരൽ ടെക്സ്റ്റൈൽ സ്റ്റാർട്ടപ്പ്  ജിയാക്ക ആന്‍ഡ് അബിറ്റോ സാര്‍ട്ടോറിയല്‍ ഫാഷന്‍( ജി&എ) (Giacca & Abito Sartoriale) ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനിലും. 'ടീ ആൻഡ് ടെയ്‌ലറിങ്' www.teaandtailoring.com എന്ന് പേരിട്ടിരിക്കുന്ന സ്വന്തം ഇകോമേഴ്‌സ് പോർട്ടലിലൂടെയാണ് പുതിയ ചുവടുവയ്‌പ്പ്‌. ബിസിനസ് ടു ബിസിനസിലൂടെ ഇന്ത്യയൊട്ടാകെ പേരെടുത്ത ശേഷമാണ് ജി ആൻഡ് എ ഓൺലൈനായി ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ എത്തിക്കാൻ തയാറെടുക്കുന്നത്. ഓൺലൈൻ വില്പനയ്ക്ക് സ്വന്തമായി പ്ലാറ്റ്ഫോം തയാറാക്കിയതിനൊപ്പം ആദ്യ എക്സ്ക്ലൂസീവ് ഷോറൂം തിരുവനന്തപുരം ലുലുവിൽ ആരംഭിക്കും. കോഴിക്കോടും ഷോറൂം തുറക്കും. പുരുഷന്മാർക്ക് വേണ്ടിയുള്ള ലൈഫ്സ്റ്റൈൽ സ്റ്റോറും പ്രീമിയം ടീ ബാർ അനുഭവവുമാണ്  ജി ആൻഡ് എ വിഭാവനം ചെയ്യുന്നത്. 

sreejith1

ഓൺലൈനായും ഓഫ്‌ലൈനായുമുള്ള വില്പന സാധ്യതകൾ പ്രയോജനപ്പെടുത്തി, പുരുഷന്മാർക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ഒരു മുൻനിര വസ്ത്ര ബ്രാൻഡായി മാറാനാണ് ടീ ആൻഡ് ടെയ്‌ലറിങ്ങിന്റെ ഉദ്ദേശ്യം.  ഇഷ്ടവസ്ത്രങ്ങളുടെ സൂക്ഷ്‌മവിവരങ്ങൾ ഓരോന്നും മനസിലാക്കി തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും ഓൺലൈൻ സ്റ്റോറിൽ ഒരുക്കും. ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ ഉത്തരവാദിത്വത്തോടെ എത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും സവിശേഷതകളുണ്ട്. 

കമ്പനിയുടെ ഫോർമൽ വസ്ത്രബ്രാൻഡായ 'ടി ദി ബ്രാൻഡ്', ക്യാഷ്വൽ വസ്ത്രശ്രേണിയായ 'ബെയർ ബ്രൗൺ', എത്നിക് വിയർ ബ്രാൻഡ് 'ടേല്‍ ഓഫ് ടീൽ', ആകർഷകമായ തേയില ഉൽപ്പന്നങ്ങൾ, ആക്സസറികൾ, സ്റ്റേഷനറി എന്നിവയെല്ലാം ഇനി ഓൺലൈനിൽ ലഭ്യമാകും. കമ്പനിയുടെ സ്വന്തം ബ്രാൻഡുകൾക്ക് പുറമെ പ്രത്യേകം തെരെഞ്ഞെടുത്ത മറ്റ് ബ്രാൻഡുകളുടെ ടെക്സ്റ്റെയിൽ, ഇന്നർവെയർ കളക്ഷനും ഓൺലൈൻ പോർട്ടലിൽ ഉണ്ടാവും." മിതമായ നിരക്കിൽ ആകര്‍ഷകവും അനുയോജ്യവും ഗുണനിലവാരമുള്ളതുമായ വസ്ത്രങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന്'' ജി ആൻഡ് എയുടെ സ്ഥാപകനും സിഇഒയുമായ ശ്രീജിത്ത് ശ്രീകുമാര്‍ പറഞ്ഞു. ഡിസ്‌കൗണ്ടിൽ വാങ്ങുന്ന രീതിയിൽ നിന്നു മാറി ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ വാങ്ങുന്ന ശീലത്തിലേക്ക് ഉപഭോക്താക്കളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary : G&A Going to Online also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com