ADVERTISEMENT

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയിൽ ഒഡീഷയിലെ മൂന്ന് ജില്ലകളിൽ സ്വർണ നിക്ഷേപം കണ്ടെത്തി. ദിയോഗർ, കിയോഞ്ജർ, മയൂർഭഞ്ച് എന്നിവിടങ്ങളിലാണ് സ്വർണശേഖരം കണ്ടെത്തിയതെന്ന് സംസ്ഥാന സ്റ്റീൽ ആൻഡ് മൈൻസ് മന്ത്രി പ്രഫുല്ല മല്ലിക് പറഞ്ഞു.

കിയോഞ്ജറിലെ നാല് വ്യത്യസ്ത സ്ഥലങ്ങളിലും മയൂർഭഞ്ചിലെ നാല് സ്ഥലങ്ങളിലും ദിയോഗഢിലെ ഒരു സ്ഥലത്തുമാണ് സ്വർണശേഖരം കണ്ടെത്തിയത്. ദിമിരിമുണ്ട, കുശാകല, ഗോതിപൂർ, ഗോപൂർ, ജോഷിപൂർ, സുരിയഗുഡ, റുവൻസില, ദുഷുര ഹിൽ, അഡാസ് എന്നിവയാണ് ഈ പ്രദേശങ്ങൾ.1970കളിലും 1980കളിലും ഈ പ്രദേശത്തെ ആദ്യ സർവേകൾ നടത്തിയിരുന്നു, എന്നാൽ സർവേകളുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി ജിഎസ്‌ഐ ഈ പ്രദേശത്ത് ഒരു പുതിയ സർവേ നടത്തി.

സ്വർണ ഉൽപ്പാദനം വർദ്ധിപ്പിക്കും

1041002924

നിലവിൽ, ഇന്ത്യയിൽ മൂന്ന് സ്വർണ്ണ ഖനികൾ പ്രവർത്തിക്കുന്നുണ്ട്; കർണാടകയിലെ ഹട്ടി, ഉട്ടി ഖനികളും ജാർഖണ്ഡിലെ ഹിരാബുദ്ദിനി ഖനികളും. ഇന്ത്യയുടെ സ്വർണ് ഉൽപ്പാദനം പ്രതിവർഷം 1.6 ടൺ ആണ്. ഡിമാൻഡും വിലയും വർധിക്കുന്ന സാഹചര്യത്തിൽ, രാജ്യത്ത് സ്വർണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ താല്‍പ്പര്യപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം, നീതി ആയോഗ് രാജ്യത്തെ സ്വർണ്ണ ഖനികൾ കണ്ടെത്തുന്നതിന് വിപുലമായ പഠനം നടത്തിയിരുന്നു. ഖനി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ, ഇന്ത്യയുടെ സ്വർണ്ണ ശേഖരം ആകെ 70.1 ടൺ ആണ്. ദക്ഷിണേന്ത്യയിലാണ് വലിയ തോതിലുള്ള കരുതൽ ശേഖരം സ്ഥിതി ചെയ്യുന്നത്.

മൈനിങ് സൗകര്യങ്ങളിലെ മെച്ചപ്പെടുത്തലിലൂടെയും നിയന്ത്രണ പരിഷ്കാരങ്ങളിലൂടെയും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യക്ക് സ്വർണ ഉൽപ്പാദനം പ്രതിവർഷം 20 ടണ്ണായി ഉയർത്താൻ കഴിയുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ കഴിഞ്ഞ വർഷം ഒരു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

English Summary : Gold Reserve Identified in Odisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com