കൊച്ചിൻ ഇൻറർനാഷണൽ സ്കൂള്‍ തുടങ്ങി

HIGHLIGHTS
  • ഇന്റർനാഷണൽ പാഠ്യപദ്ധതി മാത്രമാണ് ലഭിക്കുക
cis
SHARE

ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിന്റെ (TRINS) പുതിയ ക്യാമ്പസായ കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ (COCHINS) പുക്കാട്ടുപടിയില്‍ ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ പാഠ്യപദ്ധതി മാത്രം നൽകാൻ രൂപകല്പന ചെയ്ത സ്കൂളിൽ പ്രീ-കെജി മുതൽ ഗ്രേഡ് 8 വരെ അഡ്മിഷൻ ആരംഭിച്ചു

കിന്റർഗാർട്ടന്‍ മുതൽ 5 വരെ ഗ്രേഡുകളിൽ IB പ്രൈമറി ഇയേഴ്‌സ് പ്രോഗ്രാം(PYP), 6 മുതൽ കേംബ്രിഡ്ജ് ഇന്റർനാഷണൽ (IGCSE) ഗ്രേഡ്, 11ലും 12ലും IB ഡിപ്ലോമ പ്രോഗ്രാം (DP) എന്നിവയാണ് പിന്തുടരുന്നത്

അക്കാദമിക് സൗകര്യങ്ങൾക്ക് പുറമെ, 4 സ്വിമ്മിങ് പൂൾ, ഫുട്ബോളിനും അത്‌ലറ്റിക്സിനുമുള്ള സ്പോർട്സ് ഫീൽഡ്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ, ടെന്നീസ് കോർട്ടുകൾ എന്നിങ്ങനെയുള്ള സ്‌പോർട്സ് സൗകര്യങ്ങളുമുണ്ട്. 2 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള സ്കൂളിൽ ആർട്സ് ബ്ലോക്ക്‌, ഇൻഡോർ സ്പോർട്സ് സൗകര്യങ്ങൾ, 300 പേർക്ക് ബോർഡിങ് ഹൗസ്  എന്നിവയും ലഭ്യമാകും.

TRINS ഗ്രൂപ്പ്‌ സ്ഥാപകനും ചെയർമാനുമായ ജോർജ് എം. തോമസ്, എക്സിക്യൂട്ടീവ് ‍ഡയറക്ടർ സപ്നു ജോർജ് ഡയറക്ടർ ജി. വിജയരാഘവൻ, ഡയറക്ടർ ഓഫ് അക്കാഡമിക്സ് റിച്ചാർഡ് ഹില്ലേബ്രാൻഡ്, പ്രിൻസിപ്പൽ കരോൾടോത്ത്, ടൈ കേരള പ്രസിഡന്റ് അനിഷ ചെറിയാൻ, ഗോകുൽ തമ്പി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. "തിരുവനന്തപുരത്തെ മാതൃവിദ്യാലയത്തിൽ നിന്നാണ് കൊച്ചിൻസിലെ മെന്റർഷിപ്പും ട്രെയിനിങ്ങും ലഭ്യമക്കുക. 35 വർഷത്തെ അനുഭവ സാമ്പത്തുള്ള, യുകെയിൽ നിന്നുള്ള റിച്ചാർഡ് ഹിൽബ്രാൻഡ് ആണ് സ്കൂൾ മേധാവി. കേരളത്തിലെ ആദ്യത്തെ ഇന്റർനാഷണൽ സ്കൂൾ ആയ TRINS ൽ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നേരിടാനാവശ്യമായ നൈപുണ്യം വിദ്യാർഥികൾക്ക് ലഭിക്കാനാവശ്യമായ അനുഭവ പഠനവും വിമർശനാത്മക ചിന്താശേഷിയും വളർത്തുന്ന സൗകര്യങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ട്രിൻസിൽ എഴുന്നൂറോളം വിദ്യാർഥികളും 150 സ്റ്റാഫ്‌ അംഗങ്ങളുമുണ്ട്. തിരുവനന്തപുരം ടെക്നോപാർക്കിൽ ക്യാംപസുള്ള TRINS ഏർലി ലേണിങ് സെന്ററുകൾ, കുസാറ്റിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തിരുവനന്തപുരം ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് എന്നിവയും അടങ്ങുന്നതാണ് TRINS ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്.

English Summary: COCHINS Started

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS