ADVERTISEMENT

ഒരു ഫ്ലാറ്റിന് 65 കോടി രൂപയോ എന്ന് അതിശയിക്കേണ്ട. ഈ വിലയിൽ ഫ്ലാറ്റ് വിറ്റു പോയത് ഇന്ത്യയിൽ തന്നെയാണ്. 24 ഫ്ലാറ്റുകൾക്ക് മുംബൈയിലെ ഒരു വ്യവസായി നൽകിയത് 1500 കോടി രൂപയാണ്. അതായത് ഏകദേശം 60 കോടിക്കു മുകളിലാണ് ഒരു ഫ്ലാറ്റിന് വില. ഈ വ്യക്തി ആരാന്ന് അറിയണ്ടേ? വ്യവസായ ലോകത്തിന് സുപരിചിതനായ ആളാണ്. റീറ്റെയിൽ രംഗത്ത് അതികായൻ എന്ന് വിശേഷിപ്പിക്കാവുന്ന രാധാകൃഷ്ണ ദമാനിയാണ് ഈ വ്യക്തി. ആരെന്ന് വ്യക്തമായില്ല അല്ലേ? ഡി-മാർട്ട് എന്ന റീറ്റെയ്ൽ ശൃംഖലയുടെ ഉടമയാണ്  ദമാനി. 

ലക്ഷ്വറി ഫ്ലാറ്റുകൾക്ക് പേരുകേട്ട വർളി കടൽതീരത്ത് പുതിയതായി പണികഴിപ്പിക്കുന്ന ഒരു പാർപ്പിട സമുച്ചയത്തിലാണ് ഈ 24 ഫ്ളാറ്റുകൾ ഉള്ളത്.

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെയായി ഇന്ത്യൻ മധ്യവർഗ ജനതയുടെ ജീവിതത്തിന്റെ ഭാഗം ആണ് ഡി-മാർട്ട്,  പ്രത്യേകിച്ചും നഗരവാസികളുടെ. ഇന്ത്യയിലെ തന്നെ അതിസമ്പന്നന്മാരിൽ ഒരാളാണ് രാധാകൃഷ്ണ ദമാനി.  ഫോക്സ് മാഗസിന്‍റെ കണക്കുകൾ അനുസരിച്ച് ദമാനിയുടെ ആസ്തി 15.5 ബില്യൺ ഡോളർ ആണ്. പലപ്പോഴും ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നാണ് ദമാനിയെ വിശേഷിപ്പിക്കാറ്. 

മുംബൈ എന്ന ട്രെൻഡ് സെറ്റർ

മായാനഗരമായ മുംബൈ സാമ്പത്തിക തലസ്ഥാനവും ട്രെൻഡ് സെറ്ററുമാണ്. ഇന്ത്യയിലെ തന്നെ റിയൽ എസ്റ്റേറ്റ് വിഭാഗത്തിൽ വില നിർണയിക്കുന്നതിൽ മുംബൈ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായിട്ട് താഴ്ന്ന നിലയിൽ ഉണ്ടായിരുന്ന റിയൽ എസ്റ്റേറ്റ് വില വീണ്ടും കുതിച്ചു കയറുന്നു എന്നതിന് തെളിവു കൂടിയാണ് ഈ ഫ്ലാറ്റുകളുടെ കൈമാറ്റം.

മുംബൈ  നഗരത്തിലെ ഫ്ലാറ്റുകൾക്ക് ഇത്ര അധികം വില എന്തുകൊണ്ടാണ്? രാജ്യത്തിന്റെ 2 സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, പല പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ ആസ്ഥാനം, ബാങ്കുകളുടെ ബാങ്ക് ആയ ആർബിഐയുടെ ആസ്ഥാനം, മറ്റ് റെഗുലേറ്ററി ബോഡികളായ സെബി ഉൾപ്പടെ പല സുപ്രധാന കേന്ദ്രങ്ങളും മുംബൈയിൽ പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെ മറ്റ് സുപ്രധാന നഗരങ്ങളെ പോലെ തന്നെ ജനസാന്ദ്രത മൂലം വെർട്ടിക്കൽ ആയിട്ട് വളരുന്ന നഗരമാണ് മുംബൈയും. ഇതുകൊണ്ടാണ് ഈ നഗരത്തിലെ ഫ്ലാറ്റുകളുടെ വിലയും അടിക്കടി റോക്കറ്റ് പോലെ കുതിച്ചുയരുന്നത്.

ലേഖിക മുംബൈയിലെ റൈറ്റ് ക്യാൻവാസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസരാണ്

English Summary : Real Estate is booming in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com