എന്റെ കേരളം പ്രദര്‍ശന, വിപണന മേള ആലപ്പുഴയില്‍

HIGHLIGHTS
  • ഏപ്രില്‍ 23 വരെ ആലപ്പുഴ ബീച്ചില്‍
entekaralam1
SHARE

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന, വിപണന മേള ഏപ്രില്‍ 23 വരെ ആലപ്പുഴ ബീച്ചില്‍ നടക്കും. കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഫിഷറീസ്, യുവജന, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. 

യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയങ്ങളെ ആസ്പദമാക്കിയാണ് മേള ആവിഷ്‌കരിച്ചിരിക്കുന്നത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രാവിലെ പത്തു മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനം. സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയെ കുറിച്ചു ജനങ്ങളില്‍ അവബോധം വളര്‍ത്തുന്ന വിവിധ വകുപ്പുകളുടെ സ്റ്റാളുകളാണ് മേളയിലെ പ്രധാന ഇനം.  വിവിധ വകുപ്പുകളുടെ തീം-കൊമേഴ്‌സ്യല്‍ സ്റ്റാളുകള്‍ ഉള്‍പ്പെടെ പൂര്‍ണമായും ശീതീകരിച്ച ഇരുന്നൂറോളം സ്റ്റാളുകളാണ് ആലപ്പുഴയില്‍ ഉള്ളത്.

ഭിന്നശേഷി സൗഹൃദമായാണ് ആലപ്പുഴ ബീച്ചിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദി നിർമിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി ജില്ല സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ വേദിയിൽ വിവിധ സേവനങ്ങളും പരിപാടികളും സംഘടിപ്പിക്കും. ദിവസവും പ്രശസ്ത കലാകാരന്‍മാര്‍ അണി നിരക്കുന്ന സ്റ്റേജ് ഷോ, മ്യൂസിക് ബാന്‍ഡ്, ക്വിസ് മല്‍സരങ്ങള്‍, ശില്‍പശാലകള്‍ എന്നിവ ഉണ്ടാകും. ഭക്ഷ്യമേള, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവയും മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

സെല്‍ഫി പോയിന്റ്, ഡോഗ് ഷോ, പപ്പറ്റ് ഷോ ഭിന്നശേഷിക്കാരുടെ പ്രദര്‍ശന ഫുട്‌ബോള്‍ മല്‍സരം തുടങ്ങിയവയും ഉണ്ടാകും. ഏപ്രില്‍ 23-ന് വൈകിട്ട് അഞ്ചു മണിക്ക് സമാപന പരിപാടികള്‍ നടക്കും.

English Summary : Ente Kerala Expo at Alappuzha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS