എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് നാല് വരെ ഇടുക്കി വാഴത്തോപ്പില്‍

HIGHLIGHTS
  • മേളയില്‍ പൊതുജനങ്ങള്‍ക്കായി ഒട്ടേറെ സേവനങ്ങള്‍ വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
entekeralam 29
SHARE

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള ഇടുക്കി ജില്ലയിലെ എന്റെ കേരളം പ്രദര്‍ശന, വിപണന മേള മെയ് നാല് വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്്കൂള്‍ മൈതാനത്തു നടക്കും.

സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളും സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും അവതരിപ്പിക്കപ്പെടുന്ന മേളയില്‍ പൊതുജനങ്ങള്‍ക്കായി ഒട്ടേറെ സേവനങ്ങള്‍ വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കൃഷി, മൃഗസംരക്ഷണം, മാലിന്യസംസ്‌കരണം തുടങ്ങിയ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുന്ന ഒട്ടേറെ വിഷയങ്ങളില്‍ സെമിനാറുകളും നടക്കും.

ഉൽസവ ദിനങ്ങൾ

മേളയില്‍ എല്ലാ ദിവസവും വൈകിട്ട് ഏഴു മുതല്‍ കലാപരിപാടികളുമുണ്ടാകും. 29 ന് ആട്ടം കലാസമിതിയും ചെമ്മീന്‍ മ്യൂസിക് ബാന്‍ഡും ചേര്‍ന്ന് അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷന്‍, 30ന് ടി.വി താരങ്ങളായ കോട്ടയം മാളവികയും സുനില്‍ പ്രയാഗും നയിക്കുന്ന ഡാന്‍സ് മ്യൂസിക് മെഗാ ഷോ, മെയ് ഒന്നിന് കോളേജുകളിലെ നവതരംഗം, ഗൗരി ലക്ഷ്മിയുടെ ലൈവ് പെര്‍ഫോമന്‍സ്, മെയ് രണ്ടിന് കനല്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍, മെയ് മൂന്നിന് ഉല്ലാസ് പന്തളവും നോബിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന കോമഡി മെഗാ ഷോ-ഉല്ലാസ രാവ്, മെയ് നാലിന് ആല്‍മരം മ്യൂസിക് ബാന്‍ഡിന്റെ പ്രകടനം തുടങ്ങിയവയുണ്ടാകും. എല്ലാ ദിവസവും വൈകിട്ട് 4.30 ന് കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും 5.30 ന് ജില്ലയിലെ പ്രാദേശിക കലാകാരന്മാരുടെ തനത് കലാപരിപാടികളും അരങ്ങേറും. രാവിലെ പത്തിന്  കോളേജ് വിദ്യാര്‍ഥികള്‍ക്കായി നൂതന വിഷയങ്ങളില്‍ വര്‍ക്ക്ഷോപ്പും ഉച്ചക്ക് രണ്ടിന് വിവിധ വകുപ്പുകളുടെ വികസന സെമിനാറുകളും നടക്കും

കേരളാ പോലീസിലെ ഡോഗ് സ്‌ക്വാഡിന്റെ ഷോ, എക്സൈസ്, കെ എസ് ഇ ബി, മോട്ടോര്‍ വാഹന വകുപ്പ്, അഗ്നിരക്ഷാ സേന തുടങ്ങിയവയുടെ വിവരണ സ്റ്റാളുകളും മേളയുടെ ഭാഗമാകും. അക്ഷയ അടക്കം സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന സര്‍ക്കാര്‍ സ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ഉള്‍പ്പടെ 150 ഓളം ശീതികരിച്ച സ്റ്റാളുകളാണ് ഉണ്ടാകുക. പ്രവേശനം സൗജന്യമാണ്.

English Summary : Ente Kerala Expo at Idukki

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS