ADVERTISEMENT

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന-വിപണന മേള കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് ഒന്‍പതു വരെ നടക്കും. സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളും സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും  അവതരിപ്പിക്കപ്പെടുന്ന മേളയില്‍ പൊതുജനങ്ങള്‍ക്കായി വിവിധ വകുപ്പുകളുടെ ഒട്ടേറെ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങളും വിവിധ മേഖലകളില്‍ നേടിയ മുന്‍നിര അംഗീകാരങ്ങളും, ജനാധിഷ്ഠിത ക്ഷേമ വികസന സംരംഭങ്ങളും പ്രമേയമായ പ്രദര്‍ശനങ്ങളുടെയും വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക മേളകളുടെയും വേദിയാവും മേള. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് നേതൃത്വം നല്‍കി ജില്ലാ ഭരണകൂടം ഒരുക്കുന്ന മേളയില്‍ ഡി.പി.ആര്‍ ശില്‍പശാല, കരിയര്‍ ഗൈഡന്‍സ് ചര്‍ച്ചകള്‍, സാമ്പത്തിക സാക്ഷരതാ പരിപാടികള്‍, മാലിന്യമുക്ത കാസർഗോഡ്, വ്യവസായ കാര്‍ഷിക പ്രദര്‍ശന-വിപണന മേള, ടൂറിസം മേള, കുടുംബശ്രീ ഭക്ഷ്യമേള തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുവജനങ്ങള്‍ക്ക് പ്രാമുഖ്യം

ജില്ലയില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുന്ന ഡി.പി.ആര്‍ ഏരിയ,  ബിസിനസ് സംബന്ധമായ ചര്‍ച്ചകള്‍ക്കായി ബിടുബി മീറ്റിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള റോബോട്ടിക് വിര്‍ച്വല്‍ റിയാലിറ്റി, കലാ സാംസ്‌കാരിക സന്ധ്യ, വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ എന്നിവ മുഖ്യ ആകര്‍ഷണമാകും. യുവതയുടെ കേരളം ഒന്നാമത് എന്ന പ്രമേയത്തില്‍ നടത്തുന്ന മേളയില്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കി പ്രത്യേകം യുവജനസംഗമവും പ്രദര്‍ശനങ്ങളും ശില്‍പശാലകളും ചര്‍ച്ചകളും ഒരുക്കും. മേളയിലേക്കുള്ള പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കും.

മെയ് അഞ്ചിനു വൈകിട്ട് കാടകം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടന്‍ പാട്ട്, ഉദുമ നവധ്വനിയുടെ ഫ്യൂഷന്‍ ഡാന്‍സ്, ഭരതധ്വനി നൃത്തവിദ്യാലയത്തിന്റെ ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ നടത്തും. മെയ് ആറിന് സുഭാഷ് അറുകര നയിക്കുന്ന പാട്ടരങ്ങ്, സൂപ്പര്‍ സിംഗര്‍ 2023 ലൈവ് മ്യൂസിക്കല്‍ റിയാലിറ്റി ഷോ ഫൈനല്‍ റൗണ്ട് എന്നിവ നടത്തും. മെയ് എട്ടിന് വനിതാ ജീവനക്കാരുടെ കലാപരിപാടികള്‍, സന്തോഷ് കീഴാറ്റൂരിന്റെ ഏകപാത്ര നാടകം പെണ്‍നടന്‍, മഞ്ജിമ നാട്യനികേതന്റെ ക്ലാസിക്കല്‍ ഡാന്‍സ്  എന്നിവ നടത്തും. മെയ് ഒന്‍പതിന് വൈകിട്ട് ഏഴു മുതല്‍ ജാസി ഗിഫ്റ്റ് നൈറ്റ് അരങ്ങേറും.

English Summary : Ente Keralam Expo in Kasargod 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com