ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ ഇറങ്ങി, വിജയം പൊരുതി നേടി

HIGHLIGHTS
  • ഡിജിറ്റൽ സംരംഭത്തിൽ മികവ്
ananthakrishnan-1248
SHARE

സംരംഭം തുടങ്ങാൻ ആർക്കും സാധിക്കും, ഒറ്റക്കും കൂട്ടമായും ഒക്കെ സംരംഭം തുടങ്ങാം. എന്നാൽ അത് എക്കാലവും നിലനിർത്താനും ലാഭത്തിലെത്തിക്കാനും വേണ്ടത് പാഷനാണ്. ആ പാഷന് മുന്നിൽ പ്രതിസന്ധികളായ മൂലധന നിക്ഷേപവും ഇൻഫ്രാസ്ട്രക്ച്ചറുമെല്ലാം മുട്ടുമടക്കും. പറഞ്ഞു വരുന്നത് അനന്തകൃഷ്ണൻ എന്ന യുവസംരംഭകന്റെ കഥയാണ്, തൊട്ടതെല്ലാം പൊന്നാക്കിയെന്ന സംരംഭക ചരിത്രമില്ലാത്ത, നിക്ഷേപകരുടെ പിൻബലമില്ലാത്ത, ആശയങ്ങളെ യാഥാർഥ്യമാക്കാൻ രാപ്പകൽ പരിശ്രമിക്കേണ്ടി വന്ന സംരംഭകനാണ് അനന്തകൃഷ്ണൻ. കോട്ടയം സ്വദേശിയും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിവൈവൽ ഐക്യു എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ഇദ്ദേഹത്തിന്റെ സംരംഭകയാത്ര വ്യത്യസ്തമാകുന്നത്  ജീവിതത്തിൽ നേരിട്ട പരാജയങ്ങള്‍ കാരണമാണ്.

വരുന്നത് ഡിജിറ്റൽ നാളുകൾ
തുരുത്തിക്കാട് ബിഎഎം കോളജില്‍ നിന്ന് ബികോം പഠനശേഷം ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി നോക്കി വരവെയാണ് അനന്തകൃഷ്ണന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ മനസിലാക്കുന്നത്. ഇനി ഡിജിറ്റൽ യുഗമാണ് വരാൻ പോകുന്നതെന്നും വിജയസാധ്യതകൾ ആ മേഖലയിലായിരിക്കും എന്ന് മനസിലാക്കി ആറ് വർഷങ്ങൾക്ക് മുൻപ് സുഹൃത്തുമായി ചേർന്ന് ഡിജിറ്റൽ പ്രൊമോഷനുകൾക്കായി ഒരു സ്ഥാപനത്തിന് തുടക്കം കുറിച്ചു. കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ അനന്തകൃഷ്ണന്റെ മാര്‍ക്കറ്റിങ് മികവില്‍ സ്ഥാപനം ചുരുങ്ങിയ കാലയളവില്‍ വളര്‍ന്നു. എന്നാൽ, പങ്കാളിത്ത സ്വഭാവമുള്ള ആ ബിസിനസിൽ തിരിച്ചടികൾ നേരിടേണ്ടി വന്നപ്പോൾ ആരോടും പരാതിയും പരിഭവവുമില്ലാതെ അനന്തകൃഷ്ണൻ തന്റെ ആദ്യ സ്ഥാപനത്തിന്റെ പടികളിറങ്ങി.

വിഷമിച്ച് നിൽക്കാനും പരിഭവിക്കാനുമായി സമയം കളഞ്ഞാൽ തന്റെ സ്വപ്‌നങ്ങൾ എന്നെന്നേക്കുമായി തന്നിൽ നിന്നും വിടപറയുമെന്ന ഉത്തമബോധ്യം അനന്തകൃഷ്ണന് ഉണ്ടായിരുന്നു. അതിനാൽ താൻ വായിച്ച വിജയിച്ച സംരംഭകരുടെ ജീവിതം പോലെ, പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടികളാക്കാനാണ് അനന്തകൃഷ്ണൻ ആഗ്രഹിച്ചത്. തന്റെ സംരംഭകത്വ ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സ് തുടങ്ങുന്നതിനായി അനന്തകൃഷ്ണന്‍ തിരെഞ്ഞെടുത്തത് കൊച്ചിയായിരുന്നു. അതിനുള്ള ഒരേ ഒരു കാരണം കൊച്ചി കേരളത്തിന്റെ ഐടി രംഗത്ത് ഒന്നാമതാണെന്നത് മാത്രം. കൊച്ചി ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്ന് റിവൈവല്‍ ഐക്യു എന്ന സ്ഥാപനത്തിന് അനന്തകൃഷ്ണൻ തുടക്കമിടുമ്പോൾ കൊറോണ വ്യാപനം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുകയാണ്.

പരാജയം അവസാന വാക്കല്ല

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന്, ബിസിനസുകൾ എല്ലാം തകർന്ന് സംരംഭകർ വീട്ടിനുള്ളിൽ കഴിയുന്ന അവസ്ഥ, ക്ലയിന്റ് മീറ്റിങ്ങുകൾ പോലും സാധ്യമല്ലാത്ത ഈ അവസ്ഥയിൽ വെല്ലുവിളികളേക്കാൾ; ഏറെ സാധ്യതകളാണ് അനന്തകൃഷ്ണൻ കണ്ടത്. ഒരു സംരംഭത്തെ ഡിജിറ്റൽ പ്രൊമോഷൻ വഴി, സാങ്കേതികതയുടെ പിൻബലത്തിൽ എങ്ങനെ വിജയിപ്പിക്കാമെന്നു ഏറ്റവും നന്നായി മനസ്സിലാക്കിക്കൊടുക്കാൻ കഴിയുന്ന അവസരമായാണ് കൊറോണ കാലത്തെ അനന്തകൃഷ്ണൻ കണ്ടത്. അതിനുള്ള ആദ്യ ഉദാഹരണമായി റിവൈവൽ ഐക്യു എന്ന തന്റെ സ്ഥാപനത്തെ തന്നെ പ്രതിഷ്ഠിക്കാൻ ഈ സംരംഭകനായി. ജീവിതത്തിലായാലും ബിസിനസിൽ ആയാലും പരാജയം അവസാന വാക്കല്ല എന്നും, ഏത് രംഗത്തും ഒരു തിരിച്ചു വരവ് സാധ്യമാണ് എന്ന അർത്ഥത്തിലാണ് റിവൈവൽ എന്ന പദം ചേർത്ത് റിവൈവൽ ഐക്യു എന്ന് സ്ഥാപനത്തിന് പേര് നൽകിയിരിക്കുന്നത്.

ഡിജിറ്റൽ സേവനങ്ങള്‍ ഒരു കുടക്കീഴിൽ

ഒരു സംരംഭം തുടക്ക ദിശയിലോ, നഷ്ടത്തിലോ ഏത് അവസ്ഥയിലുമാകട്ടെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രസ്തുത സ്ഥാപനത്തെ ജനകീയമാക്കാനും അതിലൂടെ ബിസിനസ് വർധിപ്പിക്കാനും ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുന്നു റിവൈവൽ ഐക്യു. ലോഗോ, വെബ്‌സൈറ്റ് ഡിസൈനിങ്, ആപ്പ് ഡെവലപ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഇ-കൊമേഴ്‌സ് സൊല്യൂഷന്‍സ്, എസ് ഇ ഒ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, കണ്ടന്റ് മാനേജ്‌മെന്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് തുടങ്ങി എല്ലാവിധ സേവനങ്ങളും ഈ സ്ഥാപനം നൽകുന്നു.
ഇതിനു പുറമെ മാർക്കറ്റിങ് സർവീസുകൾക്കായി YD  മീഡിയാസ് എന്ന പേരിൽ പുതിയൊരു സംരംഭം തുടങ്ങുകയാണ് റിവൈവൽ ഐക്യു. അഡ്വെർടൈസിങ്, പബ്ലിക് റിലറേഷൻസ്, തുടങ്ങിയ സർവീസുകൾ എറണാകുളം പനമ്പിളി നഗർ കേന്ദ്രീകരിച്ചുള്ള  YD  മീഡിയാസ് വഴിയായിരിക്കും ചെയ്യുകയെന്ന് അനന്തകൃഷ്ണൻ പറയുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍, എംഎന്‍സികള്‍, ഓട്ടോമോട്ടീവ് , ഇ കൊമേഴ്‌സ്, കാപിറ്റല്‍ മാര്‍ക്കറ്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫുഡ് ആന്‍ഡ് ബീവറേജസ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഏവിയേഷന്‍, റീട്ടെയില്‍, ടൂറിസം, ഹെല്‍ത്ത് കെയര്‍, കണക്ടിവിറ്റി തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഉപഭോക്താക്കളാണുള്ളത്. മിഡിൽ ഈസ്റ്റിലേക്കും  പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് സ്ഥാപനം

English Summary : Success Story of Revival IQ തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS