ജര്‍മ്മന്‍ ഫെഡറല്‍ ഗവണ്‍മെന്റും നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ പാര്‍ട്ണര്‍മാരായ എക്‌സ്ട്രീം മള്‍ട്ടീമീഡിയയും ചേര്‍ന്ന് ജര്‍മ്മനിയില്‍ സൗജന്യ നഴ്‌സിങ്, ഹോട്ടല്‍ മാനേജ്മെന്റ്, ഫുഡ് ടെക്നോളജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോളേജ് പഠനത്തോടൊപ്പം വിവിധ കമ്പനികളില്‍ ശമ്പളത്തോടു കൂടി പരിശീലനം നേടാൻ അവസരം ലഭിക്കും. മൂന്ന് വര്‍ഷ കോഴ്‌സ് കഴിയുമ്പോള്‍ പെര്‍മനന്റ് എംപ്ലോയീ സ്റ്റാറ്റസ് നല്‍കുമെന്ന് കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് സ്റ്റഡീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. പരിശീലന വേളയിൽ മാസം എണ്‍പതിനായിരം രൂപ സ്‌റ്റൈപ്പന്റ് കിട്ടും. സ്ഥിരമാകുമ്പോൾ രണ്ടു ലക്ഷത്തിനു മുകളില്‍ ശമ്പളം കിട്ടും. കൂടാതെ 5 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ PR സ്റ്റാറ്റസും നല്കുന്നു.
തിരഞ്ഞെടുക്കപെടുന്നവര്‍ക്കു ജര്‍മ്മന്‍ ഭാഷയിലും വിഷയത്തിലും പരിശീലനം കേരളത്തില്‍ നൽകും. അതിനു NSDC സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു. പ്ലസ് ടുവിനു സയന്‍സ് /കൊമേഴ്സ് വിഷയങ്ങളില്‍ 55% മാര്‍ക്കുള്ളവര്‍ക്കു അപേക്ഷിക്കാം, ഇല്ലെങ്കില്‍ പ്രസ്തുത വിഷയങ്ങളില്‍ ഡിപ്ലോമ ഉള്ളവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9778192644 എന്ന whatsaap നമ്പറില്‍ ബന്ധപ്പെടുക.
English Summary : Job Opportunity for Plus two Passed Students in Germany