ലിസ്റ്റഡ് കമ്പനിയായ ചോയ്‌സ് ഇന്റര്‍നാഷണല്‍ തങ്ങളുടെ ധനകാര്യ സേവന വിഭാഗമായ ചോയ്‌സ് ഗ്രൂപ്പിലൂടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നു. മേഖലയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച സാമ്പത്തിക സേവനങ്ങള്‍ നല്‍കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവില്‍ 153 ഓഫിസുകളുമായി കേരളത്തില്‍ 76,000ലേറെ ഉപഭോക്താക്കളുള്ള കമ്പനി 2025-ഓടെ 300 ഓഫിസുകളും രണ്ടു ലക്ഷത്തിലേറെ ഉപഭോക്താക്കളും എന്ന നിലയിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നതെന്ന് ചോയ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് സിഇഒ അരുണ്‍ പൊഡ്ഡര്‍ പറഞ്ഞു. സേവനങ്ങൾ കാര്യക്ഷമമായി ഇടപാടുകാർക്ക് ഉപയോഗിക്കുന്നതിനായി ചോയ്സ് ഫിൻഎക്സ് എന്ന ആപ്പും അവതരിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ 29 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ചോയ്‌സ് ഗ്രൂപ്പ് എല്ലാ ജില്ലകളിലും ശക്തമായ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. മുന്‍പ് ജെആര്‍ജി സെക്യൂരിറ്റീസ് എന്ന് അറിയപ്പെട്ടിരുന്ന ഇന്‍ഡിട്രേഡിന്റെ ബ്രോക്കിങ് ബിസിനസ് 2018-ല്‍ ഗ്രൂപ്പ് ഏറ്റെടുത്ത് തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കിയിരുന്നു.
English Summary : Choice Stock Broking Expands Operations in Kerala