ADVERTISEMENT

ലിങ്ക്ഡ്ഇൻ ഇന്ത്യയിൽ ആധാർ നമ്പർ വഴി പുതിയ ഐഡന്റിറ്റി വെരിഫിക്കേഷൻ ഫീച്ചർ അവതരിപ്പിച്ചു. ഇന്ത്യയിലെ സർക്കാർ ഐഡികൾക്കായുള്ള ഡിജിറ്റൽ വോലറ്റായ DigiLocker ഉപയോഗിക്കുന്ന  ഐഡന്റിറ്റി വെരിഫിക്കേഷൻ സേവനമായ HyperVerge ആണ് ഐഡി സ്ഥിരീകരണ പ്രക്രിയ കൈകാര്യം ചെയ്യുന്നത്. ഈ സ്ഥിരീകരണം ഉപയോക്താവിന്റെ LinkedIn പ്രൊഫൈലിൽ കാണിക്കും. ആധാർ കാർഡ് ഇല്ലാത്തവർക്ക് അവരുടെ ഇമെയിൽ വഴിയോ ജോലിസ്ഥലത്തെ ക്രെഡൻഷ്യലുകൾ വഴിയോ പരിശോധിക്കാൻ തിരഞ്ഞെടുക്കാം. 

പ്രാധാന്യം

ആധാർ അടിസ്ഥാനമായ ഈ സ്ഥിരീകരണം കൂടുതൽ പ്രൊഫഷണൽ അവസരങ്ങൾ കണ്ടെത്താന്‍ സഹായിക്കുമെന്നും പ്രൊഫഷണൽ കമ്മ്യൂണിറ്റിയുമായി വിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കുമെന്നും LinkedIn പറയുന്നു. എന്നാൽ സ്വകാര്യ കമ്പനികൾ ഇ-കെവൈസി  ആവശ്യങ്ങൾക്കായി ആധാർ ഉപയോഗിക്കേണ്ടതില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.  

2018 ലെ സുപ്രീം കോടതി വിധി അനുസരിച്ച്, ഇ-കെവൈസിക്ക് ആധാർ നമ്പറുകൾ ഉപയോഗിക്കുന്നത് ഒരു വ്യക്തിയുടെ ബയോമെട്രിക്, ഡെമോഗ്രാഫിക് വിവരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ വാണിജ്യപരമായി ചൂഷണം ചെയ്യാൻ ഇടയാക്കും എന്ന ആശങ്ക ഉണ്ട്. ഈ ആശങ്ക ലിങ്ക്ഡ്ഇൻ പോലുള്ള കമ്പനികൾകൂടി ആധാർ ലിങ്ക് ചെയ്യുമ്പോൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

ലിങ്ക്ഡ്ഇൻ ഈ വർഷം ആദ്യം യുഎസിൽ സമാനമായ ഒരു സ്ഥിരീകരണ നയം അവതരിപ്പിച്ചിരുന്നു. എന്നാൽ അവർ ഇന്ത്യയിൽ ചെയ്യുന്നത് പോലെയല്ല, യുഎസ് ഉപയോക്താക്കൾക്ക് അവർ ഉപയോഗിക്കേണ്ട ഒരു നിർദ്ദിഷ്ട സർക്കാർ ഐഡി ഇല്ലായിരുന്നു. അതുകൊണ്ടു ഇന്ത്യയിൽ മാത്രം എന്തുകൊണ്ട് ലിങ്ക്ഡ് ഇൻ ഉപഭോക്താക്കൾക്ക് സർക്കാർ ഐ ഡി യുമായി ലിങ്ക് ചെയ്യേണ്ട കാര്യം എന്ന് പലരും ചോദ്യം ചെയ്യുന്നുണ്ട്. ‌

English Summary : Linkedin Aadhar linking   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com