ADVERTISEMENT

കൊളംബോയുടെ അടുത്ത സഹകാരിയും വിശ്വസ്ത സുഹൃത്തുമാണെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബേവർധന, ശ്രീലങ്കയ്ക്ക്  ഇന്ത്യ നൽകിയ സാമ്പത്തിക സഹായത്തിന് നന്ദി പറഞ്ഞു. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ലങ്കയെ  കഴിഞ്ഞ വർഷം  ബാധിച്ചത്. വിദേശനാണ്യ ശേഖരത്തിന്റെ കടുത്ത ദൗർലഭ്യം കാരണം രാജ്യം പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ, ഇന്ത്യ ഒന്നിലധികം ക്രെഡിറ്റ് ലൈനുകളിലൂടെയും കറൻസി പിന്തുണയിലൂടെയും ഏകദേശം 4 ബില്യൺ യുഎസ് ഡോളറിന്റെ സഹായം നൽകി.

സമാനതകളില്ലാത്ത സഹായം

സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യ “ഞങ്ങളെ രക്ഷിച്ചു” അല്ലാത്തപക്ഷം “നമുക്കെല്ലാവർക്കും മറ്റൊരു പ്രതിസന്ധി ” ഉണ്ടാകുമായിരുന്നുവെന്ന് അബേവർധന പറഞ്ഞു. രാജ്യത്തിന് നൽകിയ സഹായത്തിന് സ്പീക്കർ ഇന്ത്യയോട് നന്ദി പറയുകയും ഇരു രാജ്യങ്ങളും അവരുടെ സംസ്കാരങ്ങളും തമ്മിലുള്ള  ബന്ധങ്ങളും സമാനതകളും അനുസ്മരിക്കുകയും ചെയ്തു. ശ്രീലങ്കയും ഇന്ത്യയും സാംസ്കാരികമായും ദേശീയമായും നയപരമായും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രാജ്യങ്ങളാണ്, എല്ലാറ്റിനുമുപരിയായി ഇന്ത്യ ശ്രീലങ്കയുടെ വളരെ അടുത്ത സഹകാരിയും വിശ്വസ്ത സുഹൃത്തുമാണ്,” അബേവർധന പറഞ്ഞു.

"ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയിരിക്കുന്ന വായ്പകൾ 12 വർഷത്തേക്ക് നീട്ടാൻ ഇന്ത്യ തയ്യാറാണെന്ന വാർത്ത  ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്, ചരിത്രത്തിൽ ഒരിക്കലും, ഒരു രാജ്യവും ഇത്തരത്തിലുള്ള സഹായം നൽകിയിട്ടില്ല,” അദ്ദേഹം പറഞ്ഞു.ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബഗ്ലേ, ശ്രീലങ്കൻ ടൂറിസം ആൻഡ് ലാൻഡ് മന്ത്രി ഹരിൻ ഫെർണാണ്ടോ, ശ്രീലങ്കൻ ഗവൺമെന്റിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

English Summary: Sri Lankan Speker Expressed Thanks to India

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com