ADVERTISEMENT

ഇന്ത്യന്‍ ഓഹരി വിപണിയിലെ വിദേശ നിക്ഷേപം വീണ്ടുംശക്തമാകുന്നു. കഴിഞ്ഞ ആറ്‌ വ്യാപാര ഘട്ടങ്ങളിലായി 5,300 കോടി രൂപയുടെ നിക്ഷേപമാണ്‌ ഓഹരി വിപണയില്‍ വിദേശ നിക്ഷേപകരുടെ ഭാഗത്തു നിന്നും ഉണ്ടായത്‌. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച സംബന്ധിച്ചുള്ള പ്രതീക്ഷയാണ്‌ ഓഹരി വിപണിയിലേക്ക്‌ വിദേശ നിക്ഷേപകരെ വീണ്ടും ആകര്‍ഷിച്ചു തുടങ്ങിയ പ്രധാന ഘടകം. 

ജനുവരിയില്‍ പിന്‍വലിയല്‍ പ്രവണത കാണിച്ച വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്‌പിഐ) ഇപ്പോള്‍ ഓഹരി വിപണിയിലേക്ക്‌ വീണ്ടും തിരിച്ചെത്തുന്നതായാണ്‌ കാണുന്നത്‌. ജനുവരിയില്‍ 5,264 കോടി രൂപ പിന്‍വലിച്ച എഫ്‌പിഐ ഫെബ്രുവരി 1 മുതല്‍ 8 വരെയുള്ള കാലയളവില്‍ 5,273 കോടി രൂപയുടെ നിക്ഷേപം നടത്തി. ഈ കാലയളവില്‍ എഫ്‌പിഐ കടപ്പത്ര വിപണിയില്‍ നിന്നും 2,795 കോടി രൂപ പിന്‍വലിച്ചു.ജനുവരിയില്‍ വില്‍പനയ്‌ക്ക്‌ മുന്‍തൂക്കം നല്‍കിയ എഫ്‌പിഐ ഫെബ്രുവരിയില്‍ ഇതുവരെ വാങ്ങലിനാണ്‌ പ്രാധാന്യം നല്‍കിയിരിക്കുന്നത്‌ . ഈ പ്രവണത തുടരുമെന്നാണ്‌ വിദഗ്‌ധര്‍ വിലയിരുത്തുന്നത്‌.

ബജറ്റ്‌ പ്രഖ്യാപനങ്ങളും സാമ്പത്തിക വളര്‍ച്ച മുന്‍ നിര്‍ത്തിയുള്ള സര്‍ക്കാരിന്റ പ്രവര്‍ത്തനങ്ങളും വിദേശ നിക്ഷേപകരുടെ സമീപനത്തില്‍ മാറ്റമുണ്ടാകാന്‍ കാരണമായതായാണ്‌ വിലയിരുത്തല്‍. അസംസ്‌കൃത എണ്ണവില, കറന്‍സി എന്നിവയിലുണ്ടാകുന്ന മാറ്റങ്ങള്‍, ആഗോള വ്യാപാര സാഹചര്യങ്ങള്‍, പലിശനിരക്ക്‌ സംബന്ധിച്ചുള്ള യുഎസ്‌ ഫെഡിന്റെ തീരുമാങ്ങള്‍ എന്നിവയും ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com